ഡയറി ഫാം നടത്താനും കൃഷിക്കും ഇനി മൊബൈല്‍ ആപ്പുകള്‍

കൃഷി, മൃഗസംരക്ഷണമേഖലകളില്‍ കര്‍ഷകമിത്രങ്ങളായ ഒട്ടേറെ മൊബൈല്‍ ആപ്പുകള്‍ ഇന്ന് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമാണ്. കൃഷിവിവരങ്ങള്‍, വാര്‍ത്തകള്‍, ഉപദേശങ്ങള്‍, ശാസ്ത്രീയപരിപാലന രീതികള്‍, രോഗപ്രതിരോധം തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള അറിവുകള്‍ ഒരൊറ്റ ക്ലിക്കിലൂടെ കര്‍ഷകന് ലഭ്യമാവും.’ഡയറി മാനേജര്‍’ദേശീയ മൃഗഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടും ദേശീയ ക്ഷീരവികസന ഇന്‍സ്റ്റിറ്റ്യൂട്ടും കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ സഹായത്തോടെ തയ്യാറാക്കിയ മൊബൈല്‍ ആപ്പുകളില്‍ ഒന്നാണ് ‘IVRI-Dairy Manager’ ആപ്പ്. ശാസ്ത്രീയ പരിപാലനമുറകള്‍, പാലുത്പാദന രീതികള്‍ തുടങ്ങി വിവിധ വിഷയങ്ങളെ സംബന്ധിച്ച് നൂതനവും ശാസ്ത്രീയവുമായ വിവരങ്ങള്‍ക്കൊപ്പം പ്രായോഗിക പരിശീലനത്തിന് സഹായിക്കുന്നവിധത്തില്‍ വീഡിയോകളും ഇതിലുണ്ട്.ഐ.വി.ആര്‍.ഐ.ദേശീയ മൃഗഗവേഷണ സ്ഥാപനം രൂപകല്‍പന ചെയ്ത മറ്റൊരു ആപ്പാണ് ‘IVRI-Artificial Insemination’ (IVRI AI)്. പശുക്കളിലെയും എരുമകളിലെയും കൃത്രിമ ബീജദാനവുമായി ബന്ധപ്പെട്ട ഏറ്റവും നൂതനവിവരങ്ങള്‍, വീഡിയോകള്‍ എന്നിവയെല്ലാം ഇതിലുണ്ട്.കാല്‍വിങ് ബുക്ക്കൃത്രിമ ബീജധാന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രയോജനപ്പെടുത്താവുന്ന ആപ്പാണ് ‘Calving Calculator’. കൃത്രിമ ബീജധാനം നടത്തിയ തീയതി നല്‍കിയാല്‍ പശു വീണ്ടും മദിയിലെത്തുന്ന തീയതി, പ്രസവ തീയതി മുതല്‍ കുഞ്ഞുകിടാവിനെ തള്ളപ്പശുവില്‍നിന്ന് മാറ്റിപ്പാര്‍പ്പിക്കേണ്ട വീനിങ് തീയതി വരെ ആപ്പ് പറഞ്ഞുതരും. ലൈവ്‌സ്റ്റോക്ക് ടെക് ആണ് ആപ്പിന്റെ നിര്‍മാതാക്കള്‍.കാര്‍ഷിക വിവരസങ്കേതംസര്‍ക്കാര്‍ തലത്തിലുള്ള കാര്‍ഷിക അറിയിപ്പുകള്‍, വിജ്ഞാപനങ്ങള്‍, കാലാവസ്ഥാ വിവരങ്ങള്‍, കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട ശാസ്ത്രീയവിവരങ്ങള്‍ ലഭ്യമാക്കുന്നതിന് കൃഷിവകുപ്പ് പുറത്തിറക്കിയ ആപ്പാണ് Karshika Vivara Sanketham. കര്‍ഷകരുടെ വ്യക്തിവിവരങ്ങള്‍ നല്‍കി അക്കൗണ്ട് തുറക്കാം. കാര്‍ഷിക-ക്ഷീരോത്പന്നങ്ങള്‍ ഓണ്‍ലൈനായി വില്‍ക്കുകയും വാങ്ങുകയും ചെയ്യാം. കൃഷിസംബന്ധമായ സംശയങ്ങള്‍ക്ക് ഫോട്ടോ, വീഡിയോസഹിതം ആപ്പിലൂടെ വിദഗ്ധരുടെ മറുപടി ലഭിക്കും.പ്രിസിഷന്‍ ഫാമിങ്, ഫുഡ് സേഫ്റ്റിക്ഷീരകര്‍ഷകര്‍ക്കായി ചില ആപ്പുകള്‍ കേരള വെറ്ററിനറി സര്‍വകലാശാല പുറത്തിറക്കിയിട്ടുണ്ട്. കൃത്യതാകൃഷി സംബന്ധിച്ച വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച പ്രിസിഷന്‍ ഫാമിങ് (Precision Farming), സുരക്ഷിത ഭക്ഷ്യോത്പാദനവുമായി ബന്ധപ്പെട്ട ഫുഡ് സേഫ്റ്റി ആപ്പ്, പരമ്പരാഗത മൂല്യവര്‍ധിത പാലുത്പന്നങ്ങളുടെ നിര്‍മാണം പരിചയപ്പെടുത്തുന്ന ഇന്‍ഡിജിനസ് ഡെയറി പ്രൊഡക്ട്‌സ് (Indigenous Dairy Products) എന്നിവ അവയില്‍ ചിലതാണ്. ക്ഷീരമേഖലയിലെ പുതുസംരംഭകര്‍ക്ക് വഴികാട്ടാന്‍ ‘//www.kvasuleap.in/’ എന്നപേരില്‍ വെബ്‌സൈറ്റുമുണ്ട്.ഡയറി ഹസ്ബന്ററിക്ഷീര കര്‍ഷകരംഗത്തെ യുവസംരംഭകര്‍ക്കുവേണ്ടി ക്ഷീരവികസന ബോര്‍ഡ് പുറത്തിറക്കിയ ആപ്പാണ് ‘ഡെയറി ഹസ്ബന്ററി’ (NDRI -Dairy husbandry). ശാസ്ത്രീയ തീറ്റക്രമം, പാലുത്പാദനം, കറവക്രമം, പരിപാലനമുറകള്‍, ശുചീകരണം തുടങ്ങിയ വിഷയങ്ങളില്‍ വിവരങ്ങള്‍ ലഭിക്കും.പശുപോഷണ്‍സമഗ്ര ക്ഷീര ആപ്പായ Pashu Poshan ശാസ്ത്രീയമായി തീറ്റയൊരുക്കാനും പ്രത്യുത്പാദനം ക്രമീകരിക്കാനും പ്രയോജനപ്പെടുത്താം. മലയാളമടക്കമുള്ള ഇന്ത്യന്‍ ഭാഷകളില്‍ ലഭ്യമാണ്. പശുക്കളുടെ വിവരം, ഫാം പ്രവര്‍ത്തനം എന്നിവ രേഖപ്പെടുത്തി സൂക്ഷിക്കാവുന്ന ഒരു രജിസ്റ്ററായി ഈ ആപ്പ് ഉപയോഗിക്കാം.തമിഴ്‌നാട് വെറ്ററിനറി സര്‍വകലാശാലകുറച്ച് കറവപ്പശുക്കളുമായി ഒരു പുതിയ തൊഴുത്ത് നിര്‍മിക്കാന്‍ ഒരുങ്ങുകയാണോ? ഓരോ പശുവിനും നില്‍ക്കാനും അവയുടെ കുടിവെള്ളത്തൊട്ടികള്‍ക്കും തീറ്റത്തൊട്ടികള്‍ക്കുമെല്ലാം എത്രവീതം സ്ഥലം ലഭ്യമാക്കണമെന്നകാര്യത്തില്‍ നിങ്ങള്‍ക്ക് സംശയമുണ്ടോ? പത്തു ലിറ്റര്‍ കറവയുള്ള പൂവാലിപ്പശുവിന് എത്ര പച്ചപ്പുല്ല് നല്‍കണം, എത്ര വൈക്കോലും കാലിത്തീറ്റയും നല്‍കണമെന്നതില്‍ വിദഗ്ധ നിര്‍ദേശം ആവശ്യമുണ്ടോ?ക്ഷീരമേഖലയിലെ സംശയങ്ങള്‍ പരിഹരിക്കാനും കൂടുതല്‍ വിവരങ്ങള്‍ ഒരൊറ്റ ക്ലിക്കില്‍ ലഭ്യമാക്കുകയും ചെയ്യുന്ന ആപ്പാണ് തമിഴ്‌നാട് വെറ്ററിനറി സര്‍വകലാശാലയുടെ പശു ആപ്പ്. ക്ഷീരസംരംഭര്‍ക്ക് പശുവളര്‍ത്തലുമായി ബന്ധപ്പെട്ട വിദഗ്ധനിര്‍ദേശങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.പശുക്കളിലെ രോഗ ലക്ഷണങ്ങള്‍ ചിത്രസഹിതം അവതരിപ്പിക്കുന്ന ‘ഹെല്‍ത്ത് അഡൈ്വസര്‍’ സംവിധാനം ഉണ്ട്. കര്‍ഷകര്‍ തങ്ങളുടെ പശുക്കളില്‍ കാണുന്ന ലക്ഷണങ്ങള്‍ക്ക് സമാനമായ ചിത്രങ്ങള്‍ ഇതില്‍നിന്ന് തിരഞ്ഞെടുത്ത് ആപ്പില്‍ നല്‍കിയാല്‍ രോഗത്തെക്കുറിച്ചും രോഗപ്രതിരോധത്തെക്കുറിച്ചും ഏകദേശധാരണ ആപ്പ് നല്‍കും. ശാസ്ത്രീയവിവരങ്ങള്‍ ലഭ്യമാക്കുന്ന പ്രത്യേക ഇന്‍ഫര്‍മേഷന്‍ സിസ്റ്റം സംവിധാനവും ഈ ആപ്പിലുണ്ട്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ‘TANUVAS Cattle experts system’ എന്ന് തിരഞ്ഞാല്‍ ഈ ആപ്പ് ലഭ്യമാവും.’ഫീഡ് കാല്‍ക്കുലേറ്റര്‍’തമിഴ്‌നാട് വെറ്ററിനറി സര്‍വകലാശാല രൂപകല്പനചെയ്ത മൊബൈല്‍ ആപ്പാണ് ‘ഫീഡ് കാല്‍ക്കുലേറ്റര്‍’ (TANUVAS-Feed Calculator). പ്രതിദിന പാലുത്പാദനം, പാലിന്റെ ശരാശരി കൊഴുപ്പ് എന്നിവ നല്‍കിയാല്‍ പശുവിന് ദിവസം നല്‍കേണ്ട തീറ്റയുടെ അളവ്, പരുഷാഹാരം, സാന്ദ്രീകൃതാഹാരം, ധാതുലവണങ്ങള്‍ എന്നിങ്ങനെ വേര്‍തിരിച്ച് പറഞ്ഞുതരും.സാന്ദ്രീകൃതാഹാര മിശ്രിതങ്ങള്‍ ഒരുക്കുമ്പോള്‍ ഉള്‍പ്പെടുത്തേണ്ട വിവിധ ചേരുവകളുടെ അളവും പോഷകത്തിന്റെ അടിസ്ഥാനത്തില്‍ ആപ്പ് നല്‍കും. നിലവില്‍ ഇംഗ്ലീഷിലും തമിഴിലും ആപ്പ് ലഭ്യമാണ്. ക്ഷീരസംരംഭകര്‍ക്ക് പശുക്കള്‍ക്ക് നല്‍കേണ്ട തീറ്റയെക്കുറിച്ച് ധാരണ ലഭിക്കാന്‍ ആപ്പ് സഹായിക്കും.’ക്ഷീരപ്രഭ’കേരള വെറ്ററിനറി സര്‍വകലാശാല പുറത്തിറക്കാന്‍ ഒരുങ്ങുന്ന ആപ്പാണ് ക്ഷീരപ്രഭ. മുമ്പ് തയ്യാറാക്കി പുറത്തിറക്കിയ ക്ഷീരപ്രഭ സോഫ്‌റ്റ്വേറിന്റെ പരിഷ്‌കരിച്ച രൂപമാണിത്. കേരളത്തില്‍ ലഭ്യമായ പാരമ്പര്യേതര തീറ്റകള്‍, വിവിധ സാന്ദ്രീകൃത തീറ്റകള്‍, അവയുടെ പോഷകമൂല്യം, വിപണിവില എന്നിവയെല്ലാം സംയോജിപ്പിച്ച ഈ ആപ്പ് തീറ്റമിശ്രിതം തയ്യാറാക്കാന്‍ സഹായിക്കും.കുഞ്ഞുകിടാവിനും ആപ്പുകള്‍തിരുപ്പതി വെറ്ററിനറി കോളേജ് പുറത്തിറക്കിയ ‘കാഫ് റേഷന്‍ ഫോര്‍മുലേഷന്‍’ (Calf ration formulation/SVVU) ആപ്പില്‍ കിടാവിന്റെ പ്രായവും ഭാരവും നല്‍കിയാല്‍ പ്രതിദിനം നല്‍കേണ്ട തീറ്റയുടെയും പാലിന്റെയും അളവ് ആപ്പ് കൃത്യമായി പറഞ്ഞുതരും. റേഷന്‍ ഫോര്‍മുലേഷന്‍ ആപ്പ് സമീകൃത തീറ്റമിശ്രിതം തയ്യാറാക്കാന്‍ പ്രയോജനപ്പെടുത്താം.

 

share this post on...

Related posts