ചിങ്ങപുലരിയിലേക്ക് പ്രതീക്ഷകളുമായി കര്‍ഷകര്‍

ചിങ്ങമെത്തുന്നതോടെ കേരളത്തിലെ പുഷ്പ വിപണിയില്‍ വന്‍ വിലക്കയറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. പൂവുകള്‍ കൃഷി ചെയ്യുന്ന തമിഴ്‌നാട്ടിലെ കര്‍ഷകരാണ് ചിങ്ങം പിറക്കുന്നതും കാത്തിരിക്കുന്നത്. സീസണ്‍ ആരംഭിക്കുന്നതിനു മുന്നോടിയായി തമിഴ്നാട്ടിലെ പൂപ്പാടങ്ങളെല്ലാം വിളവെടുപ്പിന് തയ്യാറായിക്കഴിഞ്ഞു. ജമന്തി, മുല്ല, വാടാമുല്ല തുടങ്ങിയ ഇനങ്ങള്‍ക്കാണ് കേരളത്തില്‍ ആവശ്യക്കാര്‍ കൂടുതല്‍. ഓണത്തിനല്ലാതെ വിവാഹങ്ങള്‍ക്കും മറ്റു മംഗളകാര്യങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും വരെ പൂക്കള്‍ വിലയ്ക്ക് വാങ്ങുന്നുണ്ട് കേരളത്തില്‍. അതേസമയം, പൂക്കള്‍ കേരളത്തിലേക്കെത്തിക്കുന്ന തമിഴ്നാട്ടിലെ കര്‍ഷകര്‍ക്ക് വേണ്ടത്ര ഗുണം ലഭിക്കുന്നില്ലെന്നാതാണ് വസ്തുത. കുറഞ്ഞ നിരക്കില്‍ കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന പൂക്കള്‍ കേരളത്തിലേക്കെത്തുമ്പോള്‍ തീവിലയാണ്.
ഇടനിലക്കാര്‍ ലാഭം കൊയ്യുമ്പോള്‍ കര്‍ഷകര്‍ക്ക് തുച്ഛമായ വില മാത്രമാണ് ലഭിക്കുന്നത്. രണ്ടേക്കര്‍ സ്ഥലത്ത് വ്യാവസായികമായി പുഷ്പ കൃഷി ചെയ്യുന്ന കര്‍ഷകനായ രാജശേഖരന് ലഭിക്കുന്നത് ജമന്തി കിലോയ്ക്ക് വെറും നാല്‍പത് രൂപയാണ്. എന്നാല്‍, ഇടനിലക്കാര്‍ വഴി കേരളത്തിലെ വിപണിയിലെത്തുമ്പോള്‍ നൂറ്റമ്പത് രൂപയാകുന്നു. ധാരാളം ആവശ്യക്കാരുള്ള മുല്ലപ്പൂവിന്റെ കാര്യത്തിലും സമാന സ്ഥിതിയാണുള്ളത്. ബംഗളൂരുവില്‍നിന്ന് എത്തിക്കുന്ന പൂക്കള്‍ക്കും തീവിലയാണ് കേരളത്തില്‍. ദൈനംദിനം പൂക്കള്‍ക്ക് കേരളത്തില്‍ ആവശ്യക്കാരേറുന്നത് മുതലെടുത്ത് ലാഭക്കണ്ണുകളുമായി കച്ചവടക്കാരും സജീവമായിക്കഴിഞ്ഞു

share this post on...

Related posts