മാലിക്കിലെ അമ്മയ്ക്ക് മകളേക്കാളും പ്രായം കുറവ്….മീനാക്ഷിയുടെ വയസ്സ് തേടിപ്പിടിച്ച് ആരാധകര്‍

മിനി സ്‌ക്രീനിലൂടെ മലയാളികള്‍ക്ക് പരിചിതയാണ് മീനാക്ഷി രവീന്ദ്രന്‍. നായികാ നായകന്‍, ഉടന്‍ പണം തുടങ്ങി നിരവധി പരിപാടികളിലൂടെ മലയാളികളുടെ നിറഞ്ഞ കയ്യടിയും മനസ്സില്‍ നിന്നും മായാത്തൊരു ഇടവും നേടിയ നടിയാണ് മീനാക്ഷി. ഇപ്പോള്‍ ബിഗ് സ്‌ക്രീനിലും തന്റെ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. മഹേഷ് നാരായണ്‍, ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ പിറന്ന ഹിറ്റ് ചിത്രം മാലിക്കിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം.

ഒരു വലിയ താരനിരയ്ക്കൊപ്പമാണ് മീനാക്ഷിയുടെ സിനിമ പ്രവേശം എന്നതും ശ്രദ്ധേയമാണ്. സിനിമയിലുടനീളം താരത്തിന്റെ കഥാപാത്രമുണ്ട്. ചിത്രത്തില്‍ ഫഹദിന്റെയും നിമിഷയുടെയും മകളെയാണ് താരം എത്തിയത്. റംലത്ത് എന്നാണ് കഥാപാത്രത്തിന്റെ പേര്. ഫഹദിനും നിമിഷയ്ക്കും ഒപ്പമുള്ള കോമ്പിനേഷന്‍ സീനിലൊക്കെ മികച്ച പ്രകടനം ആണ് താരം കാഴ്ച വച്ചത്.

താരത്തിന്റെ ആദ്യ സിനിമാഭിനയം ആണെങ്കിലും ഒരുപാട് വര്‍ഷം സിനിമയിലഭിനയിച്ച തഴക്കം ചെന്ന ഒരു അഭിനേത്രിയെ പോലെ തോന്നുന്നു എന്നാണ് ആരാധക അഭിപ്രായം. എന്നാല്‍ ഇതിനിടയ്ക്ക് മീനാക്ഷിയുടെ വയസ് ചികഞ്ഞാണ് ചിലര്‍ എത്തിയത്. അമ്മയായി അഭിനയിച്ച നിമിഷ സജയനേക്കാള്‍ 1 വയസ് കൂടുതലാണ് മീനാക്ഷിക്ക് എന്നാണ് ആരാധകരുടെ കണ്ടെത്തല്‍.

മീനാക്ഷിക്ക് ഇരുപത്തിയഞ്ചും നിമിഷയ്ക്ക് ഇരുപത്തിനാലുമാണ് പ്രായം. എന്തായാലും ഇരുവരുടെയും അഭിനയത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചെറിയ പ്രായത്തില്‍ തന്നെ മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും ആരാധക അഭിപ്രായവും നേടാന്‍ താരത്തിന് കഴിഞ്ഞു എന്നത് എടുത്തുപറയേണ്ട വസ്തുത തന്നെയാണ്.

നായികാ നായകന്‍ എന്ന പരിപാടിയിലൂടെയാണ് താരത്തെ ആദ്യമായി ആരാധകര്‍ സ്‌ക്രീനില്‍ കണ്ടത്. ജോലി ചെയ്യുന്നതിനിടെ 1 മാസം ലീവ് എടുത്താണ് പരിപാടിയില്‍ പങ്കെടുത്തത്. പരിപാടിയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവരില്‍ ഒരാളായി മീനാക്ഷി മാറിയതോടെ മിനിസ്‌ക്രീന്‍ ഒരു പതിവാക്കി. പിന്നീട് മറിമായം എന്ന കോമഡി സീരിയലിലും താരം ചെറുതായി മുഖം കാണിച്ചിരുന്നു.

ഇപ്പോള്‍ തകര്‍ത്തു മുന്നോട്ടു പോയി ക്കൊണ്ടിരിക്കുന്നത് ഉടന്‍ പണം ആണ്. ആരാധകരുടെ പ്രീതിയും ഇഷ്ടവും ആവോളം സമ്പാദിച്ചു കൊണ്ടുതന്നെയാണ് ഉടന്‍ പണത്തിന്റെ ഓരോ എപ്പിസോഡുകളും അവസാനിക്കുന്നത്.പത്തൊന്‍പതാം വയസ്സില്‍ സ്‌പൈസ് ജെറ്റില്‍ കാബിന്‍ ക്രൂ ആയി കിട്ടിയ ജോലി 22ാം വയസ്സില്‍ രാജിവച്ച് അഭിനയം എന്ന ആഗ്രഹത്തിന് പിന്നാലെ തിരിച്ചത് വെറുതെയായില്ല എന്ന് ചുരുക്കം.

Related posts