നിങ്ങൾ ലേഡി മമ്മൂക്കയാണെന്നു ലെനയെ നോക്കി ആരാധകർ

അഭിനയലോകത്തേക്കെത്തി ബിഗ് സ്ക്രീനിൽ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് ലെന. ചെറിയ വേഷങ്ങളിലൂടെ തുടങ്ങി നിരവധി സിനിമകളിൽ ശക്തമായ വേഷങ്ങള്‍ ഇതിനകം ലെന അവതരിപ്പിച്ചിട്ടുണ്ട്.ഇൻസ്റ്റയിൽ സജീവമായ താരം ഇപ്പോഴിതാ ഇൻസ്റ്റയിൽ തന്‍റെ പഴയൊരുചിത്രം പങ്കുവെച്ചിരിക്കുകയാണ്. സിനിമയിൽ എത്തിയ കാലത്തുള്ള ഒരു ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.കൊറോണ സ്പെഷൽ ഹെയർ കട്ട് ചിത്രങ്ങളും നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളുമൊക്കെ ഇടയ്ക്കിടെ ലെന ഇൻസ്റ്റയിൽ പങ്കുവെയ്ക്കാറുണ്ട്. 2018, 2019, 2020 വര്‍ഷങ്ങളിൽ താൻ പരീക്ഷിച്ച വ്യത്യസ്ത മേക്കോവറുകളെ കുറിച്ചും അടുത്തിടെ ലെന ഇൻസ്റ്റയിൽ പങ്കുവെച്ചിരുന്നു. അതായത് കൊവിഡ് കാലത്ത് ഇൻസ്റ്റയിൽ ഏറെ സജീവമായിരുന്നു ലെന. എന്നാലിപ്പോൾ ചെറുപ്പ കാലത്ത് ആണ് എനിക്ക് കൂടുതൽ പ്രായമുള്ളതെന്ന് തോന്നുന്നു.

നിങ്ങള്‍ക്ക് ആർക്കെങ്കിലും അങ്ങനെ തോന്നുന്നുണ്ടോ?എന്നാണ് ലെന തന്‍റെ പഴയ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ചോദിച്ചിരിക്കുന്നത്. ഇതിലുള്ളതൊന്നും യഥാര്‍ത്ഥ ഞാനല്ല, എന്ന് കുറിച്ചുകൊണ്ടാണ് ലെന കുറച്ച് നാളുകള്‍ക്ക് മുമ്പ് കൊളാഷ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി കമന്‍റുകളാണ് അന്ന് പോസ്റ്റിന് ലഭിച്ചിരുന്നത്. ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്ന പഴയ ചിത്രത്തിനും നിരവധി കമന്‍റുകള്‍ ലഭിച്ചിട്ടുണ്ട്. സത്യമാണ് എന്നാണ് നടി കൃഷ്ണ പ്രഭ കുറിച്ചിരിക്കുന്നത്. ലേഡി മമ്മൂക്ക എന്നാണ് ഒരു ആരാധകന്‍റെ കമന്‍റ്. നിങ്ങള്‍ എപ്പോഴും യുവത്വമാണെന്നാണ് വേറൊരാളുടെ കമന്‍റ്. 22 വർഷത്തോളമായി ലെന അഭിനയ ലോകത്തുണ്ട്. ഇതിനകം നിരവധി സീരിയലുകളിലും നൂറിലേറെ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

Related posts