സച്ചിന്റെ മകളുടെ പേരില്‍ വ്യാജ ട്വിറ്റര്‍; സോഫ്റ്റ്‌വെയര്‍ എഞ്ചീനിയര്‍ പിടിയില്‍

Capture_compressed-54

Capture_compressed-54
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സചിന്‍ തെണ്ടുല്‍ക്കറുടെ മകള്‍ സാറ തെണ്ടുല്‍ക്കറുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടാക്കിയ സംഭവത്തില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചീനിയര്‍ പിടിയില്‍. മുംബൈ സ്വദേശി നിതിന്‍ സിദോധിനെയാണ് അന്ധേരിയില്‍ നിന്നും പൊലീസ് അറസ്റ്റു ചെയ്തത്. സാറയുടെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും എന്‍.സി.പി നേതാവ് ശരത് പവാറിനെതിരെ അപകീര്‍ത്തികരമായ ട്വീറ്റുകള്‍ പ്രചരിച്ചത് വന്‍വിവാദമായിരുന്നു.

തുടര്‍ന്ന് മക്കളായ സാറക്കും അര്‍ജുനും ട്വിറ്റര്‍ അക്കൗണ്ടുകളില്ലെന്നും അവരുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ പ്രചരിക്കുന്നുണ്ടെന്നും അറിയിച്ച് സച്ചിന്‍ രംഗത്തെത്തി. ”എല്ലാവര്‍ക്കും അറിയാം ശരത് പവാറും എന്‍.സി.പിയുമാണ് മഹാരാഷ്ട്രയെ കൊള്ളയടിച്ചതെന്ന്. എന്നാല്‍ അദ്ദേഹം കേന്ദ്രത്തിലും ഇതുതന്നെയാണ് ചെയ്തതെന്ന് പലര്‍ക്കും അറിയില്ലായിരുന്നുവെന്നാണ് മല്ല്യ നെയിംസ് പവാര്‍ എന്ന ഹാഷ്ടാഗില്‍ കഴിഞ്ഞ ഒക്ടോബറില്‍ സാറ തെണ്ടുല്‍ക്കര്‍ എന്ന അക്കൗണ്ടില്‍ ട്വീറ്റ് ചെയ്തത്. സാറയുടെ ചിത്രങ്ങളും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.

share this post on...

Related posts