ഫഹദും സൗബിനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ഇരുൾ’

ഫഹദ് നായകനായി ഒടുവിൽ പുറത്തിറങ്ങിയ സീ യു സൂൺ എന്ന ചിത്രം വലിയ സ്വീകാര്യതയായിരുന്നു നേടിയത്. അതിനു ശേഷം ഫഹദ് നായകനാകുന്ന പുത്തൻ സിനിമയുടെ വിശേഷമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇരുൾ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ഷൂട്ടിങ് ആരംഭിച്ചു കഴിഞ്ഞു.ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാൻ ജെ സ്റ്റുഡിയോയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.നവാഗതനായ നസീഫ് യൂസഫ് ഇസുദ്ധീന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫഹദ് ഫാസിലിനും സൗബിൻ ഷാഹിറിനുമൊപ്പം ദർശന രാജേന്ദനാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഫഹദ് നായകനായി ഒടുവിൽ പുറത്തിറങ്ങിയ സീ യൂ സൂൺ എന്ന ചിത്രത്തിലും ദർശനയായിരുന്നു കേന്ദ്രകഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിച്ചത്.അതേസമയം ഇരുളിൻ്റെ ചിത്രീകരണം ഇപ്പോൾ ആരംഭിച്ചു കഴിഞ്ഞു. കുട്ടിക്കാനത്താണ് ഷൂട്ടിങ് പുരോഗമിക്കുന്നത്. കൊവിഡ് നിയമങ്ങൾ പാലിച്ചു കൊണ്ടാണ് ചിത്രീകരണം പുരോഗമിക്കുന്നത്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ജോമോൻ ടി. ജോണാണ്. ബാദുഷയാണ് ചിത്രത്തിൻ്റെ പ്രോജെക്ട് ഡിസൈനർ. ആന്റോജോസഫ്–ജോമോൻ ടി ജോൺ–ഷമീർ മുഹമ്മദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Related posts