നെക്‌സോണ്‍, ടിയാഗോ, ടിഗോര്‍: പുതിയ രൂപത്തില്‍ ടാറ്റയുടെ ജനപ്രിയ വാഹനങ്ങള്‍

ജനപ്രിയ വാഹനങ്ങളായ ടിയാഗോ, നെക്‌സോണ്‍, ടിഗോര്‍ എന്നിവയുടെ പുതിയ പതിപ്പുമായി ടാറ്റ. ബിഎസ് 6 നിരവാരത്തിലാണ് മൂന്നു വാഹനങ്ങളും വിപണിയിലെത്തിയത്. പെട്രോള്‍ എന്‍ജിന്‍ മാത്രമുള്ള ടിയാഗോയ്ക്ക് 4.60 ലക്ഷം രൂപയും ടിഗോറിന് 5.75 ലക്ഷം രൂപയുമാണ് വില. പെട്രോള്‍ ഡീസല്‍ എന്‍ജിനുള്ള നെക്‌സോണിന്റെ പെട്രോള്‍ വകഭേദത്തിന് 6.95 ലക്ഷം രൂപ മുതലും ഡീസല്‍ വകഭേദത്തിന് 8.45 ലക്ഷം രൂപ മുതലുമാണ് വില.
ഹാരിയറിലൂടെ അരങ്ങേറിയ പുതിയ ഇംപാക്റ്റ് ഡിസൈന്‍ 2.0 രൂപഭംഗിയിലാണ് കാറുകള്‍ എത്തുന്നത്. നെക്‌സോണ്‍ ഇലക്ട്രിക്കിനോടാണ് പുതിയ നെക്‌സോണിന് സാമ്യമെങ്കില്‍ പ്രീമിയം ഹാച്ച്ബാക്ക് ആല്‍ട്രോസിന്റെ മുന്‍ഭാഗത്തോടാണ് ടിഗോറിനും ടിയാഗോയ്ക്കും സാമ്യം. വലുപ്പം കൂടിയ ഗ്രില്ലും വലിയ ഹെഡ്ലാംപുകളുമാണ് ഇരുകാറുകള്‍ക്കും.
ടിഗോറിന്റെ ബംബറില്‍ ഫോഗ് ലാംപുകളോട് ചേര്‍ന്ന് ഡേറ്റൈം റണ്ണിങ് ലാംപുകളും നല്‍കിയിരിക്കുന്നു.കൂടുതല്‍ സൗകര്യങ്ങളും ഫീച്ചറുകളുമായി എത്തുന്ന മൂന്നു വാഹനങ്ങള്‍ക്കും നിലവിലെ മോഡലുകളെക്കാള്‍ വില കൂടുതലായിരിക്കും എന്നാണ് പ്രതീക്ഷ.
മാറ്റങ്ങള്‍ പുറംഭാഗത്ത് മാത്രം ഒതുങ്ങാതെ മൂന്നു വാഹനങ്ങളുടെ ഇന്റീരിയറിലും കാര്യമായ മാറ്റങ്ങളുണ്ട്. നെക്‌സോണില്‍ ബിഎസ് ആറ് നിലവാരത്തിലുള്ള 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ ഉപയോഗിക്കുമ്പോള്‍ ടിഗോറിലും ടിയാഗോയിലും പെട്രോള്‍ എന്‍ജിനുകള്‍ മാത്രമേ ഉണ്ടാകൂ.

share this post on...

Related posts