വ്യായാമം ചെയ്യുന്നത് തലച്ചോറിനെ ഷാര്‍പ്പ് ആക്കുമെന്ന് പഠനം

വ്യായാമം ചെയ്യുന്നത് ശാരീരികവും മാനസികവുമായ സൗഖ്യമേകുമെന്ന് നമുക്കറിയാം. അമിതവണ്ണം കുറയ്ക്കാനും വ്യായാമം ശീലമാക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ വണ്ണം കുറയ്ക്കാന്‍ മാത്രമല്ല തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും വ്യായാമം സഹായിക്കുമെന്നു പഠനം. അമിതഭാരവും പൊണ്ണത്തടിയും ഉള്ളവര്‍ക്ക് തലച്ചോറില്‍ ഇന്‍സുലിന്‍ പ്രതിരോധത്തിനുള്ള സാധ്യത കൂടുതലാണ്. ശരാശരി ബോഡി ഇന്‍ഡക്‌സ് 31 ഉള്ള, അമിതഭാരവും പൊണ്ണത്തടിയുമുള്ള 22 പേരില്‍ ആണ് പഠനം നടത്തിയത്. പഠനത്തിനു മുന്‍പും 8 ആഴ്ച നീണ്ട പഠനശേഷവും ഇവരുടെ തലച്ചോര്‍ സ്‌കാന്‍ ചെയ്തു. സൈക്ലിങ്ങും നടത്തവും ഉള്‍പ്പെടെയുള്ള വ്യായാമമാണ് ഇവര്‍ പരിശീലിച്ചത്.  ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി അറിയാന്‍ ഇന്‍സുലിന്‍ സ്‌പ്രേ ഉപയോഗിച്ച് തലച്ചോറിന്റെ പ്രവര്‍ത്തനം അളന്നു. ബുദ്ധി, മാനസിക നില, പെരിഫറല്‍ മെറ്റബോളിസം ഇവയും കണക്കു കൂട്ടി. തലച്ചോറിലെ ചില ഭാഗങ്ങളില്‍ രക്തപ്രവാഹം വര്‍ധിച്ചതായി കണ്ടു. ന്യൂറോട്രാന്‍സ്മിറ്റര്‍ ആയ ഡോപാമിനെ ആശ്രയിക്കുന്ന ഭാഗങ്ങളിലാണ് രക്തപ്രവാഹം കൂടിയത്.

share this post on...

Related posts