ചെറുപ്പത്തില്‍ വ്യായാമം ശീലമാക്കിയവര്‍ക്ക് പാരമ്പര്യ പൊണ്ണത്തടിയും പ്രമേഹവും വരില്ല

ചെറുപ്പത്തില്‍ ആരോഗ്യ സംരക്ഷണത്തില്‍ ശ്രദ്ധിക്കുകയും സ്ഥിരമായി വ്യായാമം പതിവാക്കുകയും ചെയ്താല്‍ പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ പാരമ്പര്യ രോഗങ്ങള്‍ തടയാന്‍ കഴിയുമെന്ന് പഠനം. കൊഴിപ്പ് അടങ്ങിയ ഭക്ഷണം ശീലമാക്കുകയും അതുവഴി പൊണ്ണത്തടി പോലെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്യുമ്പോള്‍ ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി കുറയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നതിനു കാരണമാകുകയും ടൈപ്2 പ്രമേഹമായി മാറുകയും ചെയ്യും. എന്നാല്‍ ചെറുപ്പത്തില്‍ വ്യായാമം ചെയ്യുന്നതുവഴി ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി കുറയുന്നത് മൂലമുള്ള ദോഷവശങ്ങള്‍ തടയുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ചെറുപ്പത്തില്‍ വ്യായാമം ചെയ്യുന്നതാണ് കൂടുതല്‍ ഫലപ്രദമെന്നും മസിലുകളിലെ ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി ക്രമീകരിക്കാന്‍ ഇത് സഹായകരമാകുമെന്നും ഗവേഷകര്‍ വിശദീകരിച്ചു.

share this post on...

Related posts