കണ്ണിന് നല്‍കാം ഈ മൂന്ന് വ്യായമങ്ങള്‍

വ്യായാമം അത് കാലിനും കൈക്കും മാത്രമല്ല, ശരീരത്തിന്റെ എല്ലാ ഭാഗങ്ങള്‍ക്കും കൊടുക്കണം. എന്നാല്‍ പലപ്പോഴും നമ്മള്‍ അത് ശ്രദ്ധിക്കാറില്ല. ഇങ്ങനെ വ്യായാമത്തിനിടെ വിട്ടുപോവുന്ന ഒന്നാണ് കണ്ണിന്റെ കാര്യവും. കണ്ണിന് നല്‍കാവുന്ന മൂന്ന് വ്യായമങ്ങളിതാ.

മൂക്കിന്റെ തുമ്പിലേക്ക് നോക്കുക, തുടര്‍ന്ന് കണ്‍പീലികളിലേക്ക് നോക്കുക. വീണ്ടും മൂക്കിന്റെ തുമ്പിലേക്കു ദൃഷ്ടികൊണ്ടു വരിക. റിലാക്സ് ചെയ്യുക. ഇത് അഞ്ച് തവണ ആവര്‍ത്തിക്കുക. കൃഷ്ണമണി വലതുഭാഗത്തേക്ക് വൃത്താകൃതിയില്‍ ചലിപ്പിക്കുക. പത്ത് തവണ ചെയ്യാം. ഓാരോ വ്യായാമം കഴിഞ്ഞും കണ്ണുകള്‍ അടച്ചുപിടിക്കുക. ശേഷം കൈകള്‍ നന്നായി തിരുമ്മി ഉള്ളംകയ്യിലെ ചൂടി കണ്ണില്‍ ഏല്‍പിക്കുക.

share this post on...

Related posts