മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 40 ലക്ഷം നല്‍കി എവര്‍ഗ്രീന്‍ എയ്റ്റീസ് സിനിമാ കൂട്ടായ്മ

evergreen 80's

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിന് പിന്തുണയുമായി സിനിമാ കുട്ടായ്മയായ എവര്‍ഗ്രീന്‍ എയ്റ്റീസ്. എണ്‍പതുകളില്‍ സിനിമയില്‍ അരങ്ങേറി പിന്നീട് സൂപ്പര്‍ താരനിരയിലേക്ക് ഉയര്‍ന്ന താരങ്ങളുടെ കൂട്ടായ്മയായ എവര്‍ഗ്രീന്‍ എയ്റ്റീസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 40 ലക്ഷം രൂപ നല്‍കി. താരങ്ങള്‍ എല്ലാ വര്‍ഷവും നടത്താറുള്ള ഒത്തുചേരല്‍ ഒഴിവാക്കിയാണ് 40 ലക്ഷം രൂപ സംഭാവന നല്‍കിയത്. സുഹാസിനി, ഖുശ്ബു, ലിസി എന്നിവര്‍ ചേര്‍ന്ന് 40 ലക്ഷം രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. താരങ്ങള്‍ മാത്രമല്ല ചെന്നൈയിലെ ചില സുഹൃത്തുക്കളും പണം നല്‍കിയിട്ടുണ്ടെന്ന് നടി ലിസി മാധ്യമങ്ങളോട് പറഞ്ഞു.

share this post on...

Related posts