യൂറോപ്പിലെ ഏറ്റവും ആകര്‍ഷകമായ നഗരം; ചെക്ക് റിപ്പബ്ലികിന്റെ തലസ്ഥാനമായ പ്രാഗ്

യൂറോപ്പിലെ ഏറ്റവും ആകര്‍ഷകവും വര്‍ണ്ണാഭവും മനോഹരവുമായ നഗരങ്ങളിലൊന്നാണ് ചെക്ക് റിപ്പബ്ലികിന്റെ തലസ്ഥാനമായ പ്രാഗ്. പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് സഞ്ചാരികള്‍ ഈ നഗരം സന്ദര്‍ശിക്കുന്നുണ്ട്. സംഗീതം, കല സാംസ്‌കാരികം, പൗരാണികത അങ്ങനെ വിശേഷങ്ങള്‍ ഏറെയാണി നാടിന്. വള്‍ട്ടാവ നദിയുടെ ഇരുകരകളിലുമായാണ് പ്രാഗ് സ്ഥിതിചെയ്യുന്നത്.

ഗോള്‍ഡന്‍ സിറ്റിയെന്നും അറിയപ്പെടുന്ന പ്രാഗ് യൂറോപ്യന്‍ സംസ്‌കൃതിയുടെ കേന്ദ്രമാണ്, പുരാതന വാസ്തു ശില്‍പശൈലിയില്‍ തീര്‍ത്ത നിരവധി കെട്ടിടങ്ങളാണ് പ്രാഗിന്റെ യഥാര്‍ഥ മുഖച്ഛായ. രണ്ടാം ലോക മഹായുദ്ധകാലത്തുപോലും പ്രതാപം നഷ്ടപ്പെടാതെ നിന്ന പ്രാഗിനെ അടുത്തറിയാം.

Image result for europe , prague , city

പൂര്‍ണ്ണമായും നടന്നുകാണാന്‍ കഴിയുന്ന നഗരമായിട്ടാണ് പ്രാഗ് അറിയപ്പെടുന്നത്. പഴയതും പുതിയതുമായ ഈ നഗരം കാല്‍നടയായി കണ്ട് ആസ്വദിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക്, വെന്‍സെസ്ലാസ് സ്‌ക്വയറില്‍ നിന്ന് ഓള്‍ഡ് ടൗണ്‍ സ്‌ക്വയറിലേക്കോ ഓള്‍ഡ് ടൗണ്‍ മുതല്‍ ചാള്‍സ് ബ്രിഡ്ജിലേക്കും കാസില്‍ ഡിസ്ട്രിക്റ്റിലേക്കും എളുപ്പത്തില്‍ നടക്കാം. ചുറ്റും ഗോഥിക് ശില്‍പകലയില്‍ തീര്‍ത്ത മനോഹരമായ കെട്ടിടങ്ങളാണ് ഈ ടൗണ്‍ സ്‌ക്വയിറിന്റെ യഥാര്‍ത്ഥ മുഖച്ഛായ. ബൊഹീമിയന്‍ രാജഭരണക്കാലത്ത് നിര്‍മ്മിച്ച കരിങ്കല്ലുപാകിയ റോഡുകളും നടപ്പാതകളും ഓള്‍ഡ് ടൗണിനെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുന്നു. ലോകത്തിന്റെ നാനാകോണില്‍ നിന്നും എത്തിയ സഞ്ചാരികളുടെ നിറസാന്നിദ്ധ്യമാണ് ഏത് നേരവും ഇവിടെ. പ്രശസ്തമായ അസ്ട്രോണോമിക്കല്‍ ക്ലോക്ക് ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.

Image result for europe , prague , city

1410-ല്‍ നിര്‍മിച്ചതാണ് ഈ ക്ലോക്ക്. ഈ ഘടികാരത്തിന് മൂന്നു ഭാഗങ്ങളുണ്ട്. ഓരോ മണിക്കൂര്‍ ഇടവിട്ട് മണിയടിക്കേണ്ട സമയമാകുമ്പോള്‍ മുകള്‍ഭാഗത്തുള്ള രണ്ട് ജാലകങ്ങള്‍ തുറന്നുവരും. മണിയടിക്കുന്ന സമയം നോക്കി ക്ലോക്കിന് താഴെ സഞ്ചാരികള്‍ തടിച്ചുകൂടുന്നത് ഇവിടുത്തെ നിത്യകാഴ്ചയാണ്. മാത്രമല്ല ക്ലോക്ക് ടവറിന്റെ മുകളില്‍ കയറിയാല്‍ പ്രാഗ് നഗരത്തിന്റെ മനോഹരമായ കാഴ്ചയും ആസ്വദിക്കാം.

 

Image result for europe , prague , city clock tower

പ്രാഗിന്റെ കിഴക്കന്‍ കരയിലേക്കു കടക്കാന്‍ വള്‍ട്ടാവയ്ക്കു കുറുകെ ഏഴു പാലങ്ങളുണ്ടെങ്കിലും അവയില്‍ ഏറ്റവും പ്രശസ്തമായത്, കാല്‍നടക്കാര്‍ക്കു മാത്രമായുള്ള ചാള്‍സ് പാലമാണ്. പതിനാലാം നൂറ്റാണ്ടില്‍ നിര്‍മിച്ചതാണ് ഈ പാലം. വള്‍ട്ടാവ നദിക്ക് മുകളില്‍ നിലനില്‍ക്കുന്ന ഏറ്റവും പഴയ പാലവും ചെക്ക് റിപ്പബ്ലിക്കിലെ ഏറ്റവും പഴയ രണ്ടാമത്തെ പാലവുമാണിത്. 16 തൂണുകളുള്ള, ഈ പാലം പ്രതിമകളും അലങ്കാര വിളക്കുകളും കൊണ്ട് സമ്പന്നമാണ്, മാത്രമല്ല ഇരുവശത്തും മനോഹരമായ ഗോതിക് ബ്രിഡ്ജ് ടവറുകള്‍ കൊണ്ട് ഇത് ആരുടേയും ശ്രദ്ധയാകര്‍ഷിക്കും.

Related posts