സംസ്ഥാന എന്‍ജിനിയറിങ്; പ്രവേശന റാങ്ക് ലിറ്റുകള്‍ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാന എന്‍ജിനിയറിങ് ആര്‍ക്കിടെക്ചര്‍, ഫാര്‍മസി പ്രവേശന റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു. 73437 പേര്‍ പരീക്ഷയെഴുതിയതില്‍ 45597 പേര്‍ റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ചു. ഇടുക്കി ആനക്കര സ്വദേശി വിഷ്ണു വിനോദ് എന്‍ജിനിയറിങ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി.

കോട്ടയം സ്വദേശികളായി ഗൗതം ഗോവിന്ദ്, അക്വൂബ് നവാസ് എന്നിവര്‍ക്കാണ് യഥാക്രമം രണ്ട് മൂന്ന് റാങ്കുകള്‍. ആര്‍ക്കിടെക്ചറില്‍ തൃശൂര്‍ സ്വദേശി ആലീസ് മരിയ ചുങ്കത്ത് ഒന്നാം റാങ്കും, കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശി അന്‍ഷാ മാത്യു രണ്ടാം സ്ഥാനവും നേടി. ഫാര്‍മസി റാങ്ക് ലിസ്റ്റില്‍ കൊല്ലം മുണ്ടക്കല്‍ സ്വദേശി നവീന്‍ വിന്‍സന്റ് ഒന്നാം സ്ഥാനവും മലപ്പുറം ഇടവണ്ണ സ്വദേശി നിദ നിസ്മ എം.കെ രണ്ടാം സ്ഥാനവും സ്വന്തമാക്കി. www.cee.kerala.gov.in

 

share this post on...

Related posts