വാഹനങ്ങള്‍ക്ക് ഇചാര്‍ജിങ്ങുമായി വൈദ്യുതി ബോര്‍ഡ്; 100 രൂപയ്ക്ക് ഫുള്‍ ചാര്‍ജ് ചെയ്യാം

വൈദ്യുത വാഹനങ്ങള്‍ക്കായി സംസ്ഥാനത്ത് 70 ഇചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാന്‍ വൈദ്യുതി ബോര്‍ഡ്. ആദ്യഘട്ടത്തില്‍ ബോര്‍ഡ് സ്വന്തമായി ആറു സ്‌റ്റേഷനുകള്‍ സ്ഥാപിക്കും. നടത്തിപ്പും ബോര്‍ഡിനായിരിക്കും. രണ്ടാംഘട്ടത്തില്‍ 64 ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്വകാര്യ ഏജന്‍സികളുമായി സഹകരിച്ച് നടപ്പാക്കും. ദേശീയസംസ്ഥാന പാതയോരത്തുള്ള കെ.എസ്.ഇ.ബി.യുടെ സബ്ബ് സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ചായിരിക്കും ഇവ. ഇതിന് താത്പര്യപത്രം ക്ഷണിച്ചതില്‍ 17 കമ്പനികള്‍ രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന വൈദ്യുത വാഹനനയപ്രകാരം വൈദ്യുതിബോര്‍ഡാണ് നോഡല്‍ ഏജന്‍സി. ചാര്‍ജിങ് സ്‌റ്റേഷനുകള്‍ തുടങ്ങാന്‍ കെ.എസ്.ഇ.ബിയെ ആണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍, നേമം (തിരുവനന്തപുരം), ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓലൈ (കൊല്ലം), 110 കെ.വി. സബ് സ്‌റ്റേഷന്‍, കലൂര്‍ (എറണാകുളം), 110 കെ.വി. സബ് സ്‌റ്റേഷന്‍ വിയ്യൂര്‍ (തൃശ്ശൂര്‍), 220 കെ.വി. സബ് സ്‌റ്റേഷന്‍ നല്ലളം (കോഴിക്കോട്), 110 കെ.വി. സബ് സ്‌റ്റേഷന്‍ ചൊവ്വ (കണ്ണൂര്‍) എന്നിവിടങ്ങളിലാണ് സ്ഥാപിക്കുക. ഇവയ്ക്കായി 1.68 കോടി രൂപയാണ് ചെലവ്.

share this post on...

Related posts