ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി കുറച്ചു

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചു. കേന്ദ്ര ധനമന്ത്രി മന്ത്രി നിര്‍മലാ സീതാറാമിന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇലക്ട്രിക് വാഹന ചാര്‍ജറിനുള്ള ജിഎസ്ടിയും അഞ്ച് ശതമാനമാക്കി കുറച്ചിട്ടുണ്ട്. നേരത്തെ ഇത് 18 ശതമാനമായിരുന്നു. ഓഗസ്റ്റ് ഒന്ന് മുതല്‍ പുതിയ നികുതി നിരക്ക് പ്രാബല്യത്തില്‍ വരും. ഇലക്ട്രിക് വാഹന വില്‍പന പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് നികുതി നിരക്ക് കുറച്ചത്. പ്രാദേശിക ഭരണകൂടങ്ങള്‍ ഇലക്ട്രിക് ബസുകള്‍ വാടകയ്‌ക്കെടുക്കുമ്പോള്‍ ജിഎസ്ടി ഒഴിവാക്കാനുള്ള തീരുമാനവും കൗണ്‍സില്‍ അംഗീകരിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹന വില്‍പന പ്രോത്സാഹിപ്പിക്കാനായി ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിനായി വായ്പ എടുത്തവര്‍ക്ക് 1.5 ലക്ഷം രൂപ ആദായ നികുതിയില്‍ ഇളവ് നല്‍കുമെന്ന് കഴിഞ്ഞ ബജറ്റില്‍ നിര്‍മലാ സീതാറാം പ്രഖ്യാപിച്ചിരുന്നു. 2030 ഓടെ രാജ്യത്തെ ആകെ വാഹനങ്ങളില്‍ 30 ശതമാനം ഇലക്ട്രിക്ക് വാഹനങ്ങളാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്.

share this post on...

Related posts