തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് ഇതുവരെ അഞ്ച് കോടി രൂപ പിടിച്ചെടുത്തുവെന്ന് ടിക്കാറാം മീണ


കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ അഞ്ച് കോടി രൂപ പിടിച്ചെടുത്തതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഐടി, സെയില്‍സ്, പോലീസ്, എക്‌സൈസ് , കസ്റ്റംസ് വിഭാഗവുമായി ചര്‍ച്ച പൂര്‍ത്തിയായി. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും മീണ മാധ്യമങ്ങളോട് പറഞ്ഞു.
ക്യാമ്പസ്സിലെത്തി സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന സംഭവത്തില്‍ സര്‍ക്കാര്‍ സ്ഥാപനമായ കോളേജുകള്‍ ദുരുപയോഗം ചെയ്യുന്നില്ല എന്ന് അധികൃതര്‍ ഉറപ്പാക്കണമെന്നും ടിക്കാറാം മീണ ആവശ്യപ്പെട്ടു.

ദുബായിയില്‍ ഒരു രാത്രിയിലേക്ക് കിട്ടുമോ ‘ഞരമ്പുരോഗിക്ക് കിടിലന്‍ പണി കൊടുത്ത് പ്രമുഖ നടി

ക്യാമ്പസില്‍ സ്ഥാനാര്‍ത്ഥികള്‍ എത്തുന്നത് സാധാരണമെന്നത് പുതിയ അറിവാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ഏത് അളവ് വരെ ഇത് അനുവദിക്കുന്നെന്നു പരിശോധിച്ച് പറയാമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ ശശി തരൂരിന്റെ വൈ ഐ ആം ഹിന്ദു എന്ന പുസ്തകം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച സംഭവം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് ടിക്കാറാം മീണ വ്യക്തമാക്കിയിരുന്നു. സംഭവം പരിശോധിച്ച് നടപടി എടുക്കുംമെന്നും ദൈവങ്ങളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് പ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ നടപടി എടുക്കുമെന്നും മീണ അറിയിച്ചിരുന്നു.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 9048859575 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts