നേപ്പാളില്‍ 8 മലയളികള്‍ മരിച്ച നിലയില്‍; മരിച്ചവരില്‍ 4 കൂട്ടികളും

കാഠ്മണ്ഡു: നേപ്പാളില്‍ വിനോദ സഞ്ചാരികളായ എട്ട് മലയാളികള്‍ മരിച്ച നിലയില്‍. ദമാനിയെ എവറസ്റ്റ് പനോരമ റിസോര്‍ട്ടിലാണ് മരിട്ട നിലയില്‍ കണ്ടെത്തിയത്. തണുപ്പകറ്റാന്‍ ഇവര്‍ മുറിയിലെ ഗ്യാസ് ഹീറ്റര്‍ ഉപയോഗിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാകാം മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരില്‍ നാല് പേര്‍ കുട്ടികളാണ്. രണ്ട് പേര്‍ സ്ത്രീകളും രണ്ട് പേര്‍ പുരുഷന്മാരുമാണ്.
പ്രബിന്‍ കുമാര്‍ നായര്‍ (39), ശരണ്യ (34), രഞ്ജിത് കുമാര്‍ ടിബി (39), ഇന്ദു രഞ്ജിത് (34), ശ്രീ ഭദ്ര (9), അഭിനവ് (9), അഭി നായര്‍ (7), വൈഷ്ണവ് രഞ്ജിത് (2) എന്നിവരാണ് മരിച്ചത്. ഇവര്‍ ഏത് ജില്ലക്കാരാണെന്നത് വ്യക്തമായിട്ടില്ല. അബോധാവസ്ഥയില്‍ ഹോട്ടല്‍ മുറിയില്‍ കണ്ടെത്തിയ ഇവരെ വ്യോമമാര്‍ഗം ആശുപത്രിയിലെത്തിച്ചതെന്നും എന്നാല്‍ ചികിത്സയിലിരിക്കെ എട്ട് പേരും മരിക്കുകയായിരുന്നെന്നുമാണ് റിപ്പോര്‍ട്ട്.
മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം നോര്‍ക്ക അധികൃതര്‍ നേപ്പാളിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടുന്നുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം നാളെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. ദാരുണമായ സംഭവത്തില്‍ മുഖ്യമന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തി
ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത.് കുന്നമംഗലം, ചെമ്ബഴന്തി സ്വദേശികളാണ് മരിച്ചത്. ഒരു മുറിയില്‍ രണ്ട് ഭാഗത്തായാണ് ഇവര്‍ താമസിച്ചത്. വാതിലുകളും ജനാലകളും അടച്ചാണ് ഇവര്‍ താമസിച്ചത്. രാവിലെ ഒപ്പമുണ്ടായിരുന്നവര്‍ ഇവരെ വിളിച്ചിട്ടും പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. ഇതോടെയാണ് ഇവര്‍ ഹോട്ടല്‍ അധികൃതരെ ബന്ധപ്പെട്ടത്. മുറികള്‍ തുറന്ന് നോക്കിയപ്പോഴാണ് നാല് പേരും അബോധാവസ്ഥയിലാണെന്ന് കണ്ടെത്തിയത്.
എംബസി ഡോക്ടറിന്റെ സാന്നിധ്യത്തിലാകും പോസ്റ്റുമോര്‍ട്ടം. മരിച്ച രഞ്ജിത്തിന്റെ ഒരു കുട്ടിക്ക് അപകടം സംഭവിച്ചിട്ടില്ല. വിനോദസഞ്ചാര സംഘത്തില്‍ 15 പേരാണ് ഉണ്ടായിരുന്നത്. ഇവര്‍ തിങ്കളാവ്ചയാണ് സ്ഥലെത്തെത്തിയത്. സമുദ്ര നിരപ്പില്‍ നിന്ന് 2500 അടിയോളം ഉയരത്തിലാണ് ഈ ഹോട്ടല്‍ സ്ഥിതിചെയ്യുന്നത്. കനത്ത തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ ഹീറ്റര്‍ ഓണ്‍ ചെയ്തിരുന്നുവെന്നാണ് വിവരം.
അതേസമയം,

share this post on...

Related posts