എളുപ്പത്തില്‍ തയ്യാറാക്കാം..തക്കാളി മുട്ടത്തോരന്‍

ചേരുവകള്‍:
1. മുട്ട – രണ്ടെണ്ണം
2. സവാള വലുത് ചെറുതായി അരിഞ്ഞത് – ഒരെണ്ണം
3. തേങ്ങ ചിരകിയത് – അര മുറി
4. കടുക് – അര ടീസ്പൂണ്‍
5. കറിവേപ്പില – രണ്ട് തണ്ട്
6. ഉപ്പ് – ആവശ്യത്തിന്
7. വെളിച്ചെണ്ണ – ഒന്നര ടേബിള്‍സ്പൂണ്‍
8. തക്കാളി ചെറുതായി അരിഞ്ഞത് – ഒരെണ്ണം വലുത്
9. മുളകുപൊടി – കാല്‍ ടീസ്പൂണ്‍
10. പച്ചമുളക് വട്ടത്തില്‍ ചെറുതായി അരിഞ്ഞത് – അഞ്ചെണ്ണം
12. ഇഞ്ചി ചെറുതായി അരിഞ്ഞത് – ഒരു ചെറിയ കഷ്ണം
13. ജീരകം – ഒരു നുള്ള്
14. മഞ്ഞള്‍പ്പൊടി – ഒരു നുള്ള്

തയ്യാറാക്കുന്ന വിധം:
തേങ്ങ, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്, ജീരകം എന്നിവ ചതച്ചെടുക്കുക. ഒരു പാനില്‍ ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി, കടുകുപൊട്ടിച്ച്, സവാള, ഇഞ്ചി, കറിവേപ്പില, പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റുക. സവാളക്കൂട്ട് വഴന്നുവരുമ്പോള്‍ തേങ്ങ അരച്ചതുചേര്‍ത്ത് നന്നായി ഇളക്കുക. പിന്നീട് ഈ മിശ്രിതം അരികിലേക്ക് ഒതുക്കിവച്ച് ബാക്കിയില്‍ വെളിച്ചെണ്ണയൊഴിച്ച് മുട്ട പൊട്ടിച്ചൊഴിച്ച് ചിക്കിയെടുക്കുക. അവസാനം തക്കാളി ചേര്‍ത്ത് നന്നായി യോജിപ്പിച്ച് വാങ്ങാം.

share this post on...

Related posts