ഉഷ്ണതരംഗം നിസ്സാരമല്ല: ശരീരത്തെ ബാധിക്കുന്നത് എങ്ങനെ?

ഓരോ ദിവസം കഴിയുന്തോറും ചൂട് കൂടിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. എന്നാല്‍ എന്താണ് ഇതിന് പിന്നിലെ കാരണങ്ങള്‍ എന്തൊക്കെയാണ് ഇത് കൊണ്ട് ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍, ഇതിന് എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം എന്നുള്ളത് പ്രധാനപ്പെട്ടതാണ്. 45 ഡിഗ്രി സെല്‍ഷ്യസിലേക്ക് വരെ താപനില ഉയരുന്ന അവസ്ഥയാണ് ഇന്ത്യയുടെ പല ഭാഗങ്ങളിലും ഇപ്പോള്‍ നിലവിലുള്ളത്. മാര്‍ച്ച് തുടക്കം മുതല്‍ തന്നെ രാജ്യത്ത് ഉഷ്ണതരംഗം വര്‍ദ്ധിച്ചിരിക്കുകയാണ്. രാജസ്ഥാന്‍, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവയുള്‍പ്പെടെ നിരവധി പ്രദേശങ്ങളിലെ താപനില 45 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുന്നതിന് സാധ്യതയുണ്ട്.

വടക്കേ ഇന്ത്യയില്‍ കഴിഞ്ഞ ആഴ്ച മാര്‍ച്ച് മുതല്‍ സാധാരണ താപനിലയേക്കാള്‍ ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഉഷ്ണ തരംഗം നമ്മുടെ ആരോഗ്യത്തേയും ശാരീരിക പ്രവര്‍ത്തനങ്ങളേയും വളരെ മോശമായി തന്നെ ബാധിക്കും. കുറേ കാലത്തേക്ക് ചൂട് ഉയര്‍ന്ന് നില്‍ക്കുന്ന അവസ്ഥയാണ് ഹീറ്റ് വേവ് അഥവാ ഉഷ്ണ തരംഗം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്തൊക്കെയാണ് ഇതിനെക്കുറിച്ച് കൂടുതല്‍ അറിയേണ്ടത് എന്ന് നോക്കാം. ഇത് കൂടാതെ ഇതെങ്ങനെ ശരീരത്തെ ബാധിക്കുന്നു,, ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു എന്ന് നമുക്ക് നോക്കാവുന്നതാണ്

എന്താണ് ഉഷ്ണതരംഗം?

ഉഷ്ണ തരംഗം എന്ന വാക്ക് നമ്മള്‍ ഈ അടുത്ത കാലത്തായി വളരെയധികം കേട്ടുകൊണ്ടിരിക്കുന്ന ഒന്നാണ്. ഇത് നമ്മുടെ നൈംദിന ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. കാലാവസ്ഥാ മാറ്റങ്ങള്‍ പെട്ടെന്ന് സംഭവിക്കുന്നത് പ്രകൃതിയെ മാത്രമല്ല നമ്മുടെ ശരീരത്തേയും വളരെയധികം ബാധിക്കുന്നുണ്ട്. എന്നാല്‍ എങ്ങനെയാണ് ഒരു പ്രദേശം ഹീറ്റ് വേവിലേക്ക് എത്തി എന്ന് കണക്കാക്കുന്നത് എന്ന് നോക്കാവുന്നതാണ്. കാലാവസ്ഥ വകുപ്പ് ഒരു സ്ഥലത്തെ ഉഷ്ണമേഖല പ്രദേശമായി കണക്കാക്കുന്നതിന് വേണ്ടി ചില മാനദണ്ഡങ്ങള്‍ മുന്നോട്ട് വെക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

എങ്ങനെ ഹീറ്റ് വേവ് പ്രദേശമാവുന്നു?

സമതലങ്ങളില്‍ പരമാവധി താപനില കുറഞ്ഞത് 40 ഡിഗ്രി സെല്‍ഷ്യസിലും തീര പ്രദേശങ്ങളില്‍ കുറഞ്ഞത് 37 ഡിഗ്രി സെല്‍ഷ്യസിലും മലയോര പ്രദേശങ്ങളില്‍ കുറഞ്ഞത് 30 ഡിഗ്രി സെല്‍ഷ്യസിലും താപനില എത്തുമ്പോള്‍ ആണ് അത് ഉഷ്ണ തരംഗമായി മാറുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ഭാഗങ്ങള്‍ എല്ലാം തന്നെ ഉഷ്ണതരംഗത്തിന് കീഴിലുള്ളവയായി പ്രഖ്യാപിക്കുന്നു. പരമാവധി താപനില സാധാരണയില്‍ നിന്ന് 6.4 ഡിഗ്രി സെല്‍ഷ്യസിനു മുകളിലായിരിക്കുമ്പോള്‍ കടുത്ത ഉഷ്ണതരംഗമായി കണക്കാക്കുന്നു.

ശരീരത്തെ ബാധിക്കുന്നത് എങ്ങനെ?

ഉഷ്ണതരംഗം ഉള്‍പ്പടെയുള്ള താപതരംഗങ്ങള്‍ എങ്ങനെയാണ് ശരീരത്തെ ബാധിക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് ശരീരത്തെ വളരെയധികം ബാധിക്കുന്നുണ്ട്. ഇതിനെ അവഗണിച്ചാല്‍ അത് പലപ്പോഴും ശരീരത്തിന്റെ ആന്തരികാവയവത്തെ വരെ ബാധിക്കുന്നുണ്ട്. ഇത് പിന്നീട് വളരെയധികം ഗുരുതരാവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നെങ്കില്‍ ഉടനേ തന്നെ കൃത്യമായ വൈദ്യ പരിചരണം തേടേണ്ടതാണ്.

ശരീരത്തെ ബാധിക്കുന്നത് എങ്ങനെ?

ശരീരത്തില്‍ താപനില അതികഠിനമായി വര്‍ദ്ധിക്കുന്നത് അനുസരിച്ച് ശരീരത്തിലെ രക്തക്കുഴലുകളും തുറക്കുന്നുണ്ട്. ഇത് ശരീരത്തില്‍ രക്തസമ്മര്ദ്ദം പെട്ടെന്ന് കുറയുന്നതിനും അതിന്റേതായ അപകടത്തിലേക്കും നമ്മളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് ഹൃദയത്തേയും വളരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇത്തരം അവസ്ഥയില്‍ അത് അപകടകരമായ അവസ്ഥകള്‍ ശരീരത്തില്‍ ഉണ്ടാക്കുന്നുണ്ട്. ഹൃദയാഘാതം പോലുള്ള അവസ്ഥകള്‍ നിങ്ങളെ തേടി എത്തുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

ശരീരത്തെ ബാധിക്കുന്നത് എങ്ങനെ?

ഇത്തരം ഗുരുതരമായ അവസ്ഥകള്‍ ഉണ്ടാവുന്നതിന് മുന്‍പ് തന്നെ ശരീരം നമുക്ക് ചില ലക്ഷണങ്ങളെ കാണിച്ച് തരുന്നുണ്ട്. അതില്‍ വരുന്നതാണ് തലവേദന, തലകറക്കം, മനം പുരട്ടല്‍, ഛര്‍ദ്ദി എന്നിവയെല്ലാം. ഇത്തരം അനുഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ അത് വളരെ അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ ശരീരം എത്തിക്കുന്നുണ്ട് എന്നതിന്റെ ലക്ഷണങ്ങളാണ്. ഇതിനെ പ്രതിരോധിക്കുന്നതിനുള്ള വഴികള്‍ നമ്മളെല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. ഓരോ ദിവസവും ചൂട് കൂടിക്കൊണ്ടിരിക്കുന്ന അവസ്ഥയായതു കൊണ്ട് തന്നെ ഒരു തരത്തിലും നമ്മള്‍ ആരോഗ്യത്തെ അവഗണിക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

നിര്‍ജ്ജലീകരണത്തിലേക്ക് എത്തുന്നു

നമ്മുടെ ശരീരം നിര്‍ജ്ജലീകരണം പോലുള്ള അവസ്ഥകളിലേക്ക് എത്തുന്നത് അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. ചൂടിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമ്മുടെ ശരീരം പലപ്പോഴും വളരെയധികം വിയര്‍ക്കുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. ഇത് ശരീരത്തിലെ ജലാംശവും സ്വാഭാവികമായ ഉപ്പും എല്ലാം വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതിന് ഇടയാക്കുന്നു. ഇത് ശരീരത്തിന് നിര്‍ജ്ജലീകരണത്തിലേക്ക് എത്തിക്കുകയും വളരെ അപകടകരമായ അവസ്ഥയുണ്ടാക്കുകയും ചെയ്യുന്നുണ്ട്. പലപ്പോഴും നിര്‍ജ്ജലീകരണം നിമിത്തം ശരീരത്തിന് പ്രവര്‍ത്തിക്കാന്‍ കഴിയാത് മരണത്തിലേക്ക് വരെ എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

മറ്റ് രോഗാവസ്ഥകള്‍

മുകളില്‍ പറഞ്ഞ അസ്വസ്ഥതകള്‍ അല്ലാതെ തന്നെ മറ്റ് ചില രോഗാവസ്ഥകളും നിങ്ങളെ ബാധിക്കുന്നുണ്ട്. കുറഞ്ഞ രക്തസമ്മര്‍ദ്ദവും നിര്‍ജ്ജലീകരണവും പേശീവലിവ്, ആശയക്കുഴപ്പം, ബോധക്ഷയം എന്നിവയും ഉഷ്ണ തരംഗത്തിന്റെ ഭാഗമായി ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ രക്തസമ്മര്‍ദ്ദം വളരെ താഴ്ന്നാല്‍, അത് ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുകയും മരണത്തിലേക്ക് വരെ നിങ്ങളെ എത്തിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് ഓരോ ദിവസവും നാം ധാരാളം വെള്ളം കുടിക്കുന്നതിനും ശരീരത്തിന് നിര്‍ജ്ജലീകരണത്തിനുള്ള അവസ്ഥ ഇല്ലാതാക്കുന്നതിനും ശ്രമിക്കേണ്ടതാണ്.

പ്രതിരോധം എങ്ങനെ

ഇത്തരം അവസ്ഥകളില്‍ എങ്ങനെ പ്രതിരോധം തീര്‍ക്കണം എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. ധാരാളം വെള്ളം കുടിക്കുക എന്നതാണ് ആദ്യത്തെ പ്രതിവിധി. ഇത് കൂടാതെ ജലാംശം കൂടുതലുള്ള പഴങ്ങളും ഭക്ഷണങ്ങളും കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ ഭക്ഷണ കാര്യത്തില്‍ വെള്ളത്തിന് തന്നെ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന് ശ്രദ്ധിക്കുക. ഇതൊടൊപ്പം നമ്മുടെ ജീവിത രീതിയിലും വസ്ത്രധാരണ രീതിയിലും കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. അതിന് വേണ്ടി പുറത്തിറങ്ങുമ്പോള്‍ അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക, അതിഉഷ്ണമുള്ള സ്ഥലങ്ങളില്‍ ഒരിക്കലും പുറത്തിറങ്ങാതിരിക്കുന്നതിന് ശ്രദ്ധിക്കണം. വ്യായാമവും യാത്രയും ശ്രദ്ധിക്കേണ്ടതാണ്.

അപകടം പറ്റിയാല്‍

ഉഷ്ണതരംഗം ആരെയെങ്കിലും അപകടകരമായ രീതിയില്‍ ബാധിച്ചതായി നിങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍ ഉടനേ തന്നെ അവരെ തണുപ്പുള്ള ഇടത്തേക്ക് മാറ്റുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ അവര്‍ക്ക് നിര്‍ജ്ജലീകരണം ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള പാനീയം നല്‍കേണ്ടതാണ്. കാറ്റ് നല്ലതുപോലെ കൊള്ളുന്ന സ്ഥലത്ത് വേണം ഇവരെ കിടത്തുന്നതിന് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇത്തരം കാര്യങ്ങള്‍ അപകടകരമായ അവസ്ഥയിലേക്ക് കാര്യങ്ങളെത്താതിരിക്കുന്നതിന് സഹായിക്കുന്നു.

Related posts