സാമ്പത്തിക സംവരണം – രാജ്യസഭയിലും പാസാക്കി

ന്യൂഡല്‍ഹി: മുന്നോക്കക്കാരില്‍ സാന്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കു സംവരണം ഏര്‍പ്പെടുത്താനുള്ള 124-ാം ഭരണഘടനാ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി. 165 വോട്ടുകള്‍ക്കാണ് രാജ്യസഭ ബില്‍ പാസാക്കിയത്.

ഏഴ് പേര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. ബില്‍ സെലക്ഷന്‍ കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം രാജ്യസഭ വോട്ടിനിട്ട് തള്ളി. ഏഴിനെതിരെ 141 വോട്ടുകള്‍ക്കാണ് തള്ളിയത്. ബില്‍ സെലക്ഷന്‍ കമ്മിറ്റിക്ക് വിടണമെന്ന് ഡിഎംകെയാണ് ആദ്യം അവശ്യപ്പെട്ടത്. കോണ്‍ഗ്രസും സിപിഎമ്മും ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. ലോക്‌സഭ ചൊവ്വാഴ്ച രാത്രിയാണ് ബില്‍ പാസാക്കിയത്.

ലോക്‌സഭയില്‍ അണ്ണാ ഡിഎംകെ അംഗങ്ങള്‍ വോട്ടിംഗില്‍ പങ്കെടുക്കാതെ ഇറങ്ങിപ്പോയിരുന്നു. കോണ്‍ഗ്രസ്, തൃണമൂല്‍, സിപിഎം, എന്‍സിപി, സമാജ്വാദി, ബിജെഡി കക്ഷികള്‍ ബില്ലിനെ പിന്താങ്ങി. മൂന്നു പേര്‍ എതിര്‍ത്തു. 323 പേരാണ് ബില്ലിനെ അനുകൂലിച്ചത്. ഭരണഘടനയുടെ 15, 16 അനുച്ഛേദങ്ങളില്‍ ഭേദഗതി വരുത്തുന്നതാണു ബില്‍. സര്‍ക്കാര്‍ ജോലിയിലും ഉന്നതവിദ്യാഭ്യാസത്തിലും മുന്നോക്ക വിഭാഗത്തിലെ സാന്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്താനാണ് ബില്‍.


കൂടുതല്‍ വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add‘എന്ന് സന്ദേശം അയക്കു

share this post on...

Related posts