കണ്ണിലെ ചുവപ്പ്, വേദന, ക്ഷീണം: എല്ലാത്തിനും പരിഹാരം

ഈ അടുത്ത കാലത്തായി കണ്ണിലുണ്ടാവുന്ന അസ്വസ്ഥതകള്‍ നിരവധിയാണ്. കുട്ടികളിലും മുതിര്‍ന്നവരിലും എല്ലാം ഒരു പോലെ തന്നെ ഇപ്പോള്‍ കണ്ണിനുണ്ടാവുന്ന അസ്വസ്ഥതകള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കൊവിഡ് തുടങ്ങിയ കാലം മുതല്‍ പല കമ്പനികളും വര്‍ക്ക് ഫ്രം ഹോം ആണ് തുടങ്ങിയിരിക്കുന്നത്. ഇപ്പോഴും അത് തുടരുന്നവരാണ് പല കമ്പനികളും. ഇത് കൂടാതെ കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസ്സും എല്ലാം കണ്ണിനുണ്ടാക്കുന്ന ക്ഷീണം അത് നിസ്സാരമല്ല. കണ്ണിന് വേദനയും ചുവപ്പ് നിറവും ക്ഷീണവും എല്ലാം നിങ്ങള്‍ക്ക് അസ്വസ്ഥത വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ നാം ശ്രദ്ധിക്കേണ്ടതും ഈ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടിയും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം.

കണ്ണിന് അസ്വസ്ഥത ഉണ്ടാക്കുന്ന കാരണം എന്തുതന്നെയായാലും കണ്ണുകളുടെ ക്ഷീണം ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ നല്‍കാവുന്നതാണ്. ക്ഷീണിച്ച കണ്ണുകളെ സ്മാര്‍ട്ടാക്കാന്‍ നമുക്ക് എന്തൊക്കെ ശ്രദ്ധിക്കാം എന്നും എന്തൊക്കെയാണ് പ്രശ്നപരിഹാരത്തിന് സഹായിക്കുന്നത് എന്നും നോക്കാം. ഇത് ശ്രദ്ധിക്കാതെ നിസ്സാരമാക്കി വിടുന്നത് പലപ്പോഴും കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കും എന്നുള്ളതാണ് സത്യം. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം.

സ്‌ക്രീന്‍ സമയം കുറയ്ക്കുക

നിങ്ങള്‍ കമ്പ്യൂട്ടറില്‍ അല്ലെങ്കില്‍ ലാപ്ടോപില്‍ ജോലി ചെയ്യുന്ന വ്യക്തിയാണെങ്കില്‍ നിങ്ങളുടെ സ്‌ക്രീന്‍ സമയം അല്‍പം കുറക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. വീഡിയോ കോള്‍ ചെയ്യുന്നതിന് പകരം അത്യാവശ്യമല്ലെങ്കില്‍ ഓഡിയോ കോള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കുക. വീഡിയോ ഗെയിമുകള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക എന്നതാണ് പ്രധാന കാരണങ്ങള്‍. അതുപോലെ പുസ്‌കങ്ങള്‍ വായിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം കണ്ണിന്റെ ആരോഗ്യത്തിന് മികച്ചതാണ് എന്നതാണ്. അതുകൊണ്ട് തന്നെ പരമാവധി സ്‌ക്രീന്‍ സമയം കുറക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

ഇടവേളകള്‍ എടുക്കുക

ജോലി ചെയ്യുന്നവരെങ്കില്‍ ഇടക്കിടെ ഇടവേളകള്‍ എടുക്കുന്നതിന് ശ്രദ്ധിക്കുക. തുടര്‍ച്ചയായി സ്‌ക്രീന്‍ നോക്കി ഇരിക്കുന്നത് ആരോഗ്യത്തിന് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഓരോ 20 മിനിറ്റിലും ഇടവേള എടുക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇടക്കിടെ ഇമവെട്ടുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ കണ്ണിന്റെ ആരോഗ്യം തിരിച്ച് പിടിക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും ഇതൊന്ന് ശീലമാക്കാവുന്നതാണ്.

ലൈറ്റിംഗ് ക്രമീകരിക്കുക

നിങ്ങള്‍ സ്‌ക്രീന്‍ നോക്കുമ്പോള്‍ പലപ്പോഴും അതിലുള്ള ബ്ലൂലൈറ്റ് നിങ്ങളുടെ കണ്ണിന്റെ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. എന്നാല്‍ ഇത് ക്രമീകരിക്കുകയും റൂമില്‍ ഇത്തരം ലൈറ്റുകള്‍ സെറ്റ് ചെയ്യുകയും ചെയ്യുമ്പോള്‍ നമുക്ക് ഒരു പരിധി വരെ പല അസ്വസ്ഥതകളേയും പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട്. ഇത് കൂടാതെ നിങ്ങള്‍ വായിക്കുമ്പോഴും മറ്റും ഡിഫ്യൂസ് ലൈറ്റിംഗ് ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കുക. ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യം ഇരുണ്ട മുറി ഉപയോഗിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം.

ഇരിക്കുന്നത് കൃത്യമായിരിക്കണം

നിങ്ങളുടെ ഇരുത്തം വളരെയധികം ശ്രദ്ധിക്കണം. കാരണം ഇരിക്കുന്ന പോസ്റ്റര്‍ കൃത്യമല്ലെങ്കിലും അത് കണ്ണിനെ ക്ഷീണിപ്പിക്കും. ലാപ്ടോപ് ഉപയോഗിക്കുന്നവരെങ്കില്‍ ഇവര്‍ ഇവരുടെ ഇരിക്കുന്ന പോസ്റ്ററിനെക്കുറിച്ച് ബോധവാന്‍മാരായിരിക്കണം. വായിക്കുകയും എഴുതുകയും ചെയ്യുമ്പോള്‍ ചാരിയിരിക്കുന്നതിനും കിടന്ന് വായിക്കാതിരിക്കുന്നതിനും നോ പറയണം.. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ കണ്ണുകള്‍ ക്ഷീണിക്കുന്നുണ്ട്.

കണ്ണട ആവശ്യമെങ്കില്‍

നിങ്ങള്‍ക്ക് കണ്ണട ആവശ്യമെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് കണ്ണിന്റെ പവ്വര്‍ ശ്രദ്ധിക്കണം. നിങ്ങള്‍ സ്ഥിരമായി കണ്ണട ഉപയോഗിക്കുന്ന വ്യക്തിയാണെങ്കില്‍ ഇടക്കിടെ കണ്ണടയുടേയും കണ്ണിന്റേയും പവ്വര്‍ ഉപയോഗിക്കേണ്ടതാണ്. സ്‌ക്രീന് മുന്നില്‍ കൂടുതല്‍ നേരം സമയം ചിലവഴിക്കുന്നവരെങ്കില്‍ ആന്റി-ഗ്ലെയര്‍ കമ്പ്യൂട്ടര്‍ ഗ്ലാസുകള്‍ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ മറക്കാതെ എല്ലാവരും ചെയ്യേണ്ടതാണ്.

ഭക്ഷണം ശ്രദ്ധിക്കണം

ഭക്ഷണത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കണം. ഇത് കണ്ണിന്റെ ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. പ്രത്യേകിച്ച് കുട്ടികള്‍ കൂടുതല്‍ സമയം ഓണ്‍ലൈന്‍ ക്ലാസിന് വേണ്ടി സമയം ചിലവഴിക്കുന്നതെങ്കില്‍ കണ്ണിന്റെ ആരോഗ്യം അല്‍പം ശ്രദ്ധിക്കണം. വേനല്‍ക്കാലത്ത് വെള്ളം ധാരാളം കുടിക്കുന്നതിനും ഭക്ഷണം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കണം

കണ്ണിന്റെ ആരോഗ്യത്തിന് വ്യായാമം വളരെയധികം ശ്രദ്ധിക്കണം. കണ്ണിന് വേണ്ടി വ്യായാമം ചെയ്യണം. അതോടൊപ്പം തന്നെ തന്നെ ഓട്ടം, നടത്തം, സൈക്ലിംഗ്, യോഗ എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. ഇത് കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്.

കണ്ണുകള്‍ തിരുമ്മുന്നത് ഒഴിവാക്കണം

കണ്ണുകള്‍ തിരുമ്മുന്നത് ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. കാരണം കണ്ണിന്റെ അസ്വസ്ഥത കൂടിയാല്‍ പലരും കൈകള്‍ കൊണ്ട് തിരുമ്മുന്നത് സ്ഥിരമാണ്. എന്നാല്‍ ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ കണ്ണ് തിരുമ്മാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് കഴുകാത്ത കൈകള്‍ കൊണ്ട് കണ്ണ് തൊടുന്നത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് ബാക്ടീരിയക്കും അണുബാധക്കും കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ കണ്ണുകള്‍ എന്ത് സംഭവിച്ചാലും കൈകള്‍ കൊണ്ട് തിരുമ്മരുത്.

Related posts