എളുപ്പത്തില്‍ ഒരു ചിക്കന്‍ കറി

ചേരുവകള്‍

ചിക്കന്‍ -അരകിലോ

സവോള -രണ്ട്

ഉരുളകിഴങ്ങ് – ഒന്ന്

ഇഞ്ചിയും വെളുത്തുള്ളിയും – ആഴശ്യത്തിന്

പച്ചമുളക് – ആറ്

മഞ്ഞള്‍പ്പൊടിയും – അര ടീസ്പൂണ്‍

മല്ലിപ്പൊടി – ഒന്നര ടീസ്പൂണ്‍

കുരുമുളകുപൊടി – ഒരു ടീസ്പീണ്‍

ഉപ്പ് – ആവശ്യത്തിന്

വെള്ളം – അര കപ്പ്

മസാലപ്പൊടി – 1 ടീസ്പൂണ്‍

ഏലയക്ക് , ഗ്രാമ്പൂ – 2,3 യഥാക്രമം

തേങ്ങാപ്പാല്‍ – ഒരു കപ്പ്

കറി വേപ്പില – രണ്ട് തണ്ട്

തയ്യാറാക്കുന്ന വിധം

ചിക്കന്‍ ചെറിയ കഷ്ണങ്ങള്‍ ആക്കി നാരങ്ങ നീര് പുരട്ടി 10 മിനിട്ട് വെയ്ക്കുക . അതിന് ശേഷം സവോളയും, പൊടികളും, ഉരുളകിഴങ്ങും, ഉപ്പും വെള്ളവും എല്ലാം ചേര്‍ത്ത് വേവിക്കുക. വെന്തു കുറുകി വരുമ്പോള്‍ ഒരു ടി സ്പൂണ്‍ മസാലപ്പൊടിയും പെരും ജീരകത്തോടൊപ്പം ഏലക്കയും ഗ്രാമ്പൂവും കറുവാപ്പട്ടയും ചേര്‍ത്ത് പൊടിച്ചത് ഒരു കപ്പു തേങ്ങപ്പാലും ചേര്‍ത്ത് ഒന്നിളക്കി വാങ്ങാം. അര ടീ സ്പൂണ്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് 2 തണ്ട് കറി വേപ്പിലയിമിട്ടു വറുത്തു ചേര്‍ക്കാം

share this post on...

Related posts