സെല്‍ഫി പങ്കുവെച്ച ആരാധകനോട് ദുല്‍ഖര്‍ സല്‍മാന്‍ ഉപദേശിച്ചത്…

Dulquer Salmaan Solo  movie release date

കൊച്ചി: കൊട്ടാരക്കരയിലെ വ്യാപാര സ്ഥാപനം ഉദ്ഘാടനം ചെയ്യാനെത്തിയ ദുല്‍ഖര്‍ സല്‍മാന്റെ ചിത്രം ട്വിറ്ററില്‍ പങ്കുവച്ച ആരാധകനോട് താരത്തിന്റെ ഉപദേശം ശ്രദ്ധേയം. തന്നെ കാണാന്‍ എത്തിയ ആരാധകര്‍ക്കൊപ്പം ദുല്‍ഖര്‍ എടുത്ത സെല്‍ഫിയാണ് ആരാധകന്‍ പങ്കുവച്ചത്. ഈ സെല്‍ഫി തന്റെ ഫോണിലാണ് ദുല്‍ഖര്‍ പകര്‍ത്തിയത് എന്ന സന്തോഷം പങ്കിടുകയായിരുന്നു ആരാധകന്‍.

Dulquer-Salmaan_710x400xt

എന്നാല്‍ ആരാധകന്റെ പോസ്റ്റിന് താഴെ ഗൗരവമേറിയ ഉപദേശമാണ് ദുല്‍ഖര്‍ കുറിച്ചത്. നിങ്ങളും പരുക്കേല്‍ക്കാതെ ശ്രദ്ധയോടെ ഇരിക്കണം എന്ന് ഞാന്‍ ആത്മാര്‍ഥമായി ആവശ്യപ്പെടുകയാണ് എന്നാണ് ആരാധകന്റെ ട്വീറ്റിന് താഴെ മറുപടിയായി ദുല്‍ഖര്‍ കമന്റ് ചെയ്തത്. അപ്രത്യക്ഷമായി കിട്ടിയ ദുല്‍ഖറിന്റെ ഉപദേശം ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകര്‍.

ദുല്‍ഖര്‍ സല്‍മാന്‍ പങ്കെടുത്ത പരിപാടിയില്‍ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം നരുവാമൂട് പ്രാവച്ചമ്പലം പറമ്പിക്കോണത്ത് വീട്ടില്‍ ഹരി (45) ആണ് മരിച്ചത്. എം.സി റോഡില്‍ ആരംഭിച്ച ബഹുനില വ്യാപാരസ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനിടെയായിരുന്നു സംഭവം.

share this post on...

Related posts