മകളോടൊപ്പമുള്ള ‘ഫണ്‍ ടൈം’ പങ്കുവച്ച് ദുല്‍ഖര്‍

പ്രേക്ഷകരുടെ പ്രിയങ്കരിയായ താരപുത്രിയാണ് ദുല്‍ഖര്‍ സല്‍മാന്റെ മകള്‍ മറിയം അമീറ സല്‍മാന്‍. മമ്മൂട്ടിയോടും ദുല്‍ഖറിനോടുമുള്ള ഇഷ്ടം താര കുടുംബത്തിലെ ഇളമുറക്കാരിയായ മറിയത്തോടും പ്രേക്ഷകര്‍ക്കുണ്ട്. മറിയത്തിന്റെ പുതിയ ചിത്രങ്ങള്‍ക്കും വിശേഷങ്ങള്‍ക്കും ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുക. ഇപ്പോഴിതാ മകളുമായി ബന്ധപ്പെട്ട ഒരു പുതിയ വിശേഷം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം ഇതിനകം വൈറലാണ്. വ്യത്യസ്ത നിറങ്ങളിലുള്ള ബോളുകള്‍ക്കിടയില്‍ ഇരിക്കുന്ന മറിയം ഇരു കൈയ്യിലും ബോള്‍ പിടിച്ച് മുഖം കാണാത്ത തരത്തിലാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.

share this post on...

Related posts