ബൈക്ക് പ്രേമികള്‍ക്കിതാ ഡ്യൂക്കാറ്റിയുടെ പുതിയ സ്‌ക്രാംബ്ലര്‍

 

കൊച്ചി: ആഡംബര മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ ഡ്യൂക്കാറ്റിയുടെ പുതിയ സ്‌ക്രാംബ്ലര്‍ ശ്രേണി വിപണിയിലെത്തി. ഐക്കണ്‍, ഡെസര്‍ട്ട് സ്ലെഡ്, ഫുള്‍ ത്രോട്ടില്‍, കഫേ റേസര്‍, എന്നിവ പുതിയ വൈ 19 ശ്രേണിയില്‍ ഉള്‍പ്പെടുന്നു. പുതിയ സ്‌ക്രാംബ്ലര്‍ ശ്രേണി, സമകാലീനവും സമാനതകള്‍ ഇല്ലാത്തതുമാണ്.
സുഖകരവും സുരക്ഷിതവുമായ മോട്ടോര്‍ സൈക്കിളിങ്ങിന്റെ വിസ്മയകരമായ അനുഭൂതിയാണ് സ്‌ക്രാംബ്ലര്‍ ശ്രേണി ലഭ്യമാക്കുക. വിസ്താര മേറിയ ഹാന്‍ഡില്‍ ബാര്‍, ലളിതവും ശക്തവുമായ എഞ്ചിന്‍, എന്നിവ പുതിയ ശ്രേണിക്ക് മാറ്റു കൂട്ടുന്നു.
സ്‌ക്രാംബ്ലര്‍ ഐക്കണ്‍, പാരമ്പര്യത്തിന്റെയും നൂതനാശയങ്ങളുടെയും മിശ്രണമാണ്. 60-കളിലെയും 70-കളിലെയും ഓഫ് റോഡ് ബൈക്കുകളുടെ ശക്തിയും ചൈതന്യവും ചാലിച്ചെടുത്തവയാണ് ഡെസേര്‍ട്ട് സ്ലെഡ്.

തിരിച്ചു വരവ് മാസാക്കി പാര്‍വതി; പ്രണയ സൗന്ദര്യ കാഴ്ചപ്പാടുകള്‍ മാറി മറയുമ്പോള്‍!… ഉയരങ്ങളിലേക്ക് ഉയരെ- റിവ്യു വായിക്കാം

എല്‍ട്വിന്‍, ഡെസ്‌മോഡ്രോമിക് ഡിസ്ട്രിബ്യൂഷന്‍, ഓരോ സിലിണ്ടറിനും രണ്ടുവാല്‍വുകള്‍, എയര്‍കൂള്‍ഡ്-803 സിസിഎഞ്ചിന്‍ എന്നിവ പ്രധാന ഘടകങ്ങളാണ്. ഡ്യൂക്കാറ്റി കുടുംബത്തിലെ ഏറ്റവും ജനപ്രീതി നേടിയ അംഗമാണ് സ്‌ക്രാംബ്ലര്‍ ഐക്കണ്‍ ശ്രേണിയെന്ന് ഡ്യൂക്കാറ്റി ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സെര്‍ജി കനോവാസ് പറഞ്ഞു.
ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഡ്യൂക്കാറ്റി മള്‍ട്ടി മീഡിയ സിസ്റ്റം വഴി ഇഷ്ടഗാനങ്ങള്‍ ശ്രവിക്കാം. ഇന്‍കമിംഗ് കോളുകള്‍ക്ക് മറുപടി പറയാം. ഇന്റര്‍കോം വഴി സംസാരിക്കുകയുമാവാം. ഡ്യൂക്കാറ്റി സ്‌ക്രാംബ്ലര്‍ ഐക്കണ്‍ ആറ്റോമിക് ടാങ്ങര്‍ ലൈവ് പെയിന്റ് സിസ്റ്റത്തിന്‍ കറുപ്പ് ഫ്രെയിം, കറുപ്പ് സീറ്റ്, ഗ്രേറിംസ്, ക്ലാസിക് 62 മഞ്ഞ എന്നീ നിറങ്ങളിലാണ് എത്തുന്നത്.
ഫ്രാങ്കി ഗാര്‍ഷ്യയുടെ ബൈക്കിനെ അനുസ്മരിപ്പിക്കുന്ന വെള്ള സ്‌ട്രൈപ്പോടു കൂടിയ ടൂ-ടോണ്‍ ബ്ലാക് യെലോ ടാങ്ക് എന്നിവയാണ് ഫുള്‍ ത്രോട്ടിലിനെ വ്യത്യസ്തമാക്കുന്നത്. ഇതിഹാസതാരമായ ഡ്യൂക്കാറ്റി 125 ജിപി ഡെസ് വോയുടെ പ്രതീകമാണ് സ്‌ക്രാംബ്ലര്‍ കഫേ റേയ്‌സര്‍, പൂതിയ 17 ഇഞ്ച് സ്‌പോക്ഡ് വീലുകള്‍, പൈറേലി ഡയാബ്ലോ റോപ്പോ 111 ടയറുകള്‍, അലുമിനിയം ബാര്‍ എന്‍ഡ് മീററുകള്‍, എന്നിവ പുതിയ ബൈക്കിന് 60 കളിലെ റേയ്‌സ് ലുക്കാണ് നല്‍കുന്നത്. ക്ലാസിക് അമേരിക്കന്‍ ഓഫ്-റോഡ് ബൈക്കിനെ ഡെസര്‍ട്ട് സ്ലെഡ് അനുസ്മരിപ്പിക്കുന്നു. 2019 മോഡലുകള്‍ക്ക് ഒപ്പം ജാക്കറ്റുകള്‍ മുതല്‍ ടി-ഷര്‍ട്ടുകള്‍ വരെയുള്ള വസ്ത്രശ്രേണിയും ഉണ്ട്.


ജേര്‍ണലിസ്റ്റുകള്‍ക്ക് അവസരം!… ദി എഡിറ്ററില്‍ സബ് എഡിറ്റര്‍ ട്രെയിനിമാരേയും റിപ്പോര്‍ട്ടര്‍മാരെയും ആവശ്യമുണ്ട്

share this post on...

Related posts