എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്കുള്ള വിലക്ക് ദുബായ് നീക്കി

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്കുള്ള വിലക്ക് നീക്കി ദുബായ്. കോവിഡ് രോഗിയെ യാത്ര ചെയ്യാന്‍ അനുവദിച്ചതിന്റെ പേരിലാണ് വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായില്‍ വിലക്കേര്‍പ്പെടുത്തിയത്.

വിലക്ക് നീക്കിയതോടെ ശനിയാഴ്ച മുതല്‍ മുന്‍ നിശ്ചയ പ്രകാരം സര്‍വീസ് നടത്താം. ഇരുരാജ്യങ്ങളുടെയും വ്യോമയാന മന്ത്രാലയങ്ങള്‍ ചര്‍ച്ച നടത്തിയതിന് പിനനാലെയാണ് വിലക്ക് റദ്ദാക്കിയത്.

ഡല്‍ഹി, ജയ്പൂര്‍ വിമാനത്താവളങ്ങളിലെ ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണെന്ന് വ്യക്തമാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ദുബായ് അധികൃതര്‍ വിദീകരണം നല്‍കിയിരുന്നു. കോവിഡ് പോസിറ്റീവായ യാത്രക്കാരെ രണ്ടു തവണ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഇന്ത്യയില്‍ നിന്ന് ദുബായ് വിമാനത്താവളത്തിലെത്തിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ക്ക് നോട്ടീസ് അയച്ചത്. 15 ദിവസത്തേയ്ക്കാണ് വിലക്കേര്‍പ്പെടുത്തിയത്.

Related posts