മുട്ടത്തോട് വേസ്റ്റ് അല്ല

മുട്ടത്തോട് കഴിക്കുമോ? എന്ത് ചോദ്യമാണ് അല്ലേ? ആരോഗ്യകരമായ ജീവിതത്തിന് ദിവസവും മുട്ട കഴിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദ്ദേശിക്കാറുണ്ട്. മുട്ട കറിവെച്ചും, പുഴുങ്ങിയും, ഓംലെറ്റ് ആക്കിയുമൊക്കെ കഴിക്കാന്‍ ഏവര്‍ക്കും താല്പര്യമാണ്. എന്നാലും മുട്ടത്തോട് കഴിക്കുമോ? ഇവയും നിങ്ങള്‍ക്ക് ഭക്ഷ്യയോഗ്യമായ ഒന്നാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? ഇവ കഴിക്കുന്നത് വഴി നിങ്ങളുടെ ശരീരത്തിന് ധാരാളം ആരോഗ്യ ഗുണങ്ങള്‍ ലഭ്യമാകുമെന്ന് പറഞ്ഞാലോ? ശ്രമിച്ചുനോക്കാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ മുട്ടത്തോടുകള്‍ കഴിക്കുന്നതിന്റെ ചില ആരോഗ്യ ഗുണങ്ങള്‍ ഇതാ ഇവിടെ പരിചയപ്പെടാം.
നമ്മുടെ ചെറുപ്പകാലത്ത് സ്‌കൂളില്‍ എക്സിബിഷന്‍ നടക്കുമ്പോഴും വീട്ടില്‍ വെറുതെ ഇരിക്കുമ്പോഴും ഒക്കെ മുട്ടത്തോടുകള്‍ ഉപയോഗിച്ച് കൊണ്ട് ക്രിയാത്മകമായ അലങ്കാരവസ്തുക്കള്‍ ഉണ്ടാക്കി നടന്നത് ഓര്‍മ്മയില്ലേ? ചിന്തിക്കുമ്പോള്‍, അല്‍പം ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളാണ് അവയെല്ലാം. എന്നാല്‍ നമ്മള്‍ ഇന്നിവിടെ പറയാന്‍ വന്നത് അതിനെക്കുറിച്ച് അല്ല. മുട്ടകള്‍ സാധാരണ രീതിയില്‍ പൊട്ടിച്ചെടുത്ത ശേഷം ഇതിന്റെ തൊണ്ടുകള്‍ നാം എല്ലായ്പ്പോഴും ചവറ്റു കുട്ടയിലേക്ക് വലിച്ചെറിയാറാണ് പതിവ്. ഇതിലെ മൃദുവായതും ഭക്ഷ്യയോഗ്യമായതുമായ ഭാഗത്തെപ്പറ്റി മാത്രമേ നാം ചിന്തിക്കാറുള്ളൂ. മുട്ടയ്ക്കകത്തെ വെള്ളയെയും മഞ്ഞയെയും കേടുകൂടാതെ കാത്തു സൂക്ഷിച്ച പുറംതോടുകളുടെ ശക്തിയെക്കുറിച്ച് നാം ചിന്തിക്കാറേയില്ല. മുട്ടത്തോടിന്റെ ആരോഗ്യഗുണങ്ങള്‍ നോക്കൂ…

എങ്ങനെയാണ് മുട്ടത്തോട് കഴിക്കേണ്ടത്?

ഇതിന്റെ ആരോഗ്യ ഗുണങ്ങളെല്ലാം കേട്ട് മുട്ടത്തൊണ്ടുകള്‍ അതേപടി വിഴുങ്ങാനൊന്നും നില്‍ക്കരുത്. അങ്ങനെ ചെയ്താല്‍ അത് പലപ്പോഴും, നിങ്ങളെ ശ്വാസം മുട്ടിക്കുകയും വായയിലും മോണകളിലും പരിക്കേല്‍പ്പിക്കുകയും ചെയ്യും. അതുകൊണ്ട് ഇവ കഴിക്കുന്നതിന് മുമ്പായി ഇത് ഒരു മിക്സിയിലിട്ട് നന്നായി പൊടിച്ചെടുണ്ടേത് അത്യാവശ്യമാണ്. നിങ്ങള്‍ക്ക് ഈ പൊടി ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിക്കാം, അല്ലെങ്കില്‍ ജ്യൂസുകളിലോ വെറും വെള്ളത്തിലോ കലക്കി കുടിക്കാം. വെള്ളത്തിലിട്ട് കുടിക്കുമ്പോള്‍ ഇത് ആവശ്യമായ അളവില്‍ മാത്രം കഴിക്കുക. കൂടുതല്‍ കഴിക്കുന്നത് വഴി നിങ്ങളുടെ വൃക്കയെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് എത്ര അളവില്‍ കഴിക്കണമെന്ന് തിരിച്ചറിയാനായി ഏതെങ്കിലും വിദഗ്ധരുടെ നിര്‍ദേശം ചോദിച്ചറിയുക.

share this post on...

Related posts