കൊറോണ കാലത്ത് “ചിരിക്കാൻ മറക്കരുതെന്ന്” കനിഹ

മോഡലിംഗിലൂടെ അഭിനയ രംഗത്ത് എത്തിയ നടിയാണ് കനിഹ. മലയാളത്തിലും തമിഴിലുമൊക്കെയായി നിരവധി സിനിമകളുടെ ഭാഗമായിട്ടുള്ളയാളുമാണ് കനിഹ. അടുത്തിടെ താൻ സംവിധാനം ചെയ്ത ‘മ’ ഹ്രസ്വ ചിത്രത്തിന്റെ വിശേഷങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. വളരെ മികച്ച രീതിയില്‍ സ്വീകാര്യത നേടിയ ഒന്നായിരുന്നു അത്. കൂടാതെ സിനിമാ ഷൂട്ടിങ്ങുകളൊന്നും കൊറോണ കാലത്ത് ഇല്ലാത്തതിനാൽ സോഷ്യല്‍ മീഡിയയില്‍ ഏറെ സാന്നിധ്യമായിട്ടുള്ള താരമാണ് നടി കനിഹ. മാത്രമല്ല, തന്‍റെ വീട്ടിലെ സന്തോഷ നിമിഷങ്ങളും ലോക് ഡൗൺ കാലത്ത് ആദ്യമായി പുറത്തിറങ്ങിയപ്പോഴുണ്ടായ അനുഭവവും, മകൻ സായ് റിഷിയോടൊപ്പമുള്ള ഡാൻസുമൊക്കെ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ടായിരുന്നു.

എന്നാൽ ഇപ്പോഴിതാ പുതിയ കുറിപ്പുമായാണ് കനിഹ എത്തിയിരിക്കുന്നത്. കൊവിഡ് കാലത്ത് നാമേവരും കൈവിടാൻ പാടില്ലാത്ത ഒന്നിനെപ്പറ്റിയാണ് കനിഹ പറയുന്നത്. “നമുക്ക് ചുറ്റും ഏറെ ബുദ്ധിമുട്ടുകളുടെയും, നെഗറ്റിവിറ്റിയുള്ള പ്രശ്നങ്ങളുടെയും സമയമാണ്. അതിനാൽ ഇതുവരെ ലഭിച്ച എല്ലാ നല്ല കാര്യങ്ങള്‍ക്കുമായി ഇന്ന് ചിരിക്കാൻ ഓര്‍മ്മിപ്പിക്കുന്നു” എന്ന കുറിപ്പും, ഒപ്പം സ്മൈലി ഇമോജികൾ അടങ്ങുന്ന ഒരു കോഫി കപ്പുമായിരിക്കുന്ന ചിത്രവുമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

Related posts