മഞ്ഞുപാളിക്കിടയില്‍ നായ്ക്കുട്ടി കുടുങ്ങിയത് 18000 വര്‍ഷം; ഞെട്ടി ശാസ്ത്രലോകം

മഞ്ഞുപാളികള്‍ക്കിടയില്‍ നിന്ന് കിട്ടിയ നായ്ക്കുട്ടിക്ക് 18,000 വര്‍ഷം പ്രായമുണ്ടെന്ന് ശാസ്ത്രജ്ഞര്‍. സൈബീരിയന്‍ മേഖലയില്‍ നിന്നാണ് ഡോഡ്ജറെന്ന് ശാസ്ത്രജ്ഞര്‍ സ്‌നേഹപൂര്‍വം വിളിക്കുന്ന നായ്ക്കുട്ടിയെ ലഭിച്ചത്. വലിയ അത്ഭുതമാണ് ഡോഡ്ജറെന്നും ചരിത്രമാണെന്നും അവര്‍ പറയുന്നു. നായയുടെയും ചെന്നായയുടെയും രൂപഭാവങ്ങളാണ് ഈ ജീവിക്കുള്ളത്. പല്ലുകള്‍ക്ക് ചെന്നായയോട് സാമ്യമുണ്ടെന്നാണ് കണ്ടെത്തല്‍. ഒരുപക്ഷേ ചെന്നായയില്‍ നിന്ന് നായയിലേക്കുള്ള പരിണാമത്തിനിടയിലെ ജീവിവര്‍ഗമാകാം ഇതെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. കുളമ്പും കൈകാലുകളും പല്ലുകളുമെല്ലാം ഇപ്പോഴും കേടുപാടുകള്‍ വന്നിട്ടില്ല. നല്ല പതുപതുത്ത രോമങ്ങളും ഇപ്പോഴും കേടില്ലാതെ ഇരിക്കുന്നതായും ശാസ്ത്രജ്ഞര്‍ പുറത്ത് വിട്ട ചിത്രങ്ങളില്‍ വ്യക്തമാണ്. റഷ്യയുടെ വടക്ക് കിഴക്കന്‍ അറ്റത്ത് നിന്നും കഴിഞ്ഞ വര്‍ഷം അവസാനമാണ് ഈ ജീവിയെ നാട്ടുകാര്‍ക്ക് കിട്ടിയത്. ഇത് പഠനത്തിനായി ശാസ്ത്രജ്ഞര്‍ക്ക് കൈമാറുകയായിരുന്നു.

share this post on...

Related posts