തൈര് വണ്ണം കൂട്ടുമോ? അതോ കുറയ്ക്കുമോ? അറിയാം ചിലത്!

Global Low-Fat Yogurt Market Analysis, Drivers, Restraints, Opportunities,  Threats, Trends, Applications, and Growth Forecast to 2026

പാൽ അലർജിയുള്ളവർക്കും പാൽ ഇഷ്ടമില്ലാത്തവർക്കും കഴിയ്ക്കാവുന്ന നല്ലൊരു ഭക്ഷണമാണ് തൈര്. പ്രോട്ടീൻ, കാൽസ്യം തുടങ്ങിയവയുടെ പ്രധാന ഉറവിടങ്ങളാണ് ഇവ. ആരോഗ്യകരമായ ബാക്ടീരിയകൾ അടങ്ങിയ ഇത് വയറിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. തൈര് ആരോഗ്യത്തിനും മുടിയ്ക്കും സൗന്ദര്യത്തിനുമെല്ലാം തന്നെ ഒരുപോലെ ഉപയോഗപ്രദമാണ്. ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഏറെ നല്ലതാണ്. കാൽസ്യം, ഫോസ്ഫറസ്, വൈറ്റമിൻ ബി കോംപ്ലക്‌സ്, പ്രോട്ടീൻ തുടങ്ങിയവ ഇതിലുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും തൈര് കഴിച്ചാൽ തടി കൂടുമോ എന്ന സംശയം പലർക്കുമുണ്ട്. ഇതിന്റെ കൊഴുപ്പുളള രൂപം തന്നെയാണ് കാരണം. തടി കൂട്ടുമെന്ന പേടിയാൽ തൈര് ഒഴിവാക്കുന്നവരുണ്ട്. തൈര് നേർപ്പിച്ച് മോരാക്കി കുടിയ്ക്കുന്നവരുമുണ്ട്. എന്നാൽ തൈര് ആരോഗ്യത്തിന് നിർബന്ധമായ ഒരു വസ്തുവാ ണ് എന്നതാണ് സത്യം. തൈര് തടി കുറയ്ക്കാൻ സഹായിക്കുന്ന ഒരു ഭക്ഷണമാണെന്നു നമുക്ക് നിസംശയം പറയാം. കാരണം ഇത് പ്രോട്ടീൻ സമ്പുഷ്ടമാണ്. പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ തടി കുറയ്ക്കാൻ പൊതുവേ സഹായിക്കുന്നവയാണ്.

Best Full-Fat Yogurt for Weight Loss | Eat This Not That

ഇവ പെട്ടെന്ന് വയർ നിറഞ്ഞ തോന്നലുണ്ടാക്കും, ഭക്ഷണം കുറയും, പെട്ടെന്ന് വിശപ്പു തോന്നുകയുമില്ല. ഇതെല്ലാം തന്നെ തടി കുറയ്ക്കാൻ സഹായിക്കുന്ന ഘടകങ്ങളാണ്. ഗ്രീക്ക് യോഗർട്ടാണ് തടി കുറയ്ക്കാൻ സഹായിക്കുന്ന ഏറ്റവും നല്ല തൈര്.ദഹന പ്രശ്‌നങ്ങൾ പലപ്പോഴും തടി വർദ്ധിപ്പിയ്ക്കാൻ വഴിയൊരുക്കുന്ന ഒന്നാണ്. ഇതിന് നല്ലൊരു പരിഹാരമാണ് തൈര്. ഇതിലെ ആരോഗ്യകരമായ ബാക്ടീരിയകളാണ് ദഹനത്തിന് സഹായിക്കുന്നത്. വയറിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കുന്ന ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങൾക്കും ഇതു പരിഹാരമാകുന്നു. കുടലിൽ അടിഞ്ഞു കൂടുന്ന വേസ്റ്റ് തടി കൂട്ടാനുള്ള കാരണമാണ്. കാൽസ്യം സമ്പുഷ്ടവുമാണ് തൈര്. 100 ഗ്രാം തൈരിൽ 80 മില്ലീഗ്രാം കാൽസ്യമുണ്ട്. തൈര് കഴിയ്ക്കുന്ന രീതിയും പ്രധാനമാണ്. ലസി പോലെ തൈര് കഴിക്കുന്ന രീതിയും നാം കാണാറുണ്ട്. എന്നാൽ പഞ്ചസാര കൂടുതൽ ചേർത്ത് കഴിയ്ക്കുന്നതും നല്ലതല്ല. കൂടാതെ പുറമേ നിന്നു വാങ്ങുന്ന തൈരിൽ കൃത്രിമ ചേരുവകൾക്ക് സാധ്യതയുള്ളതിനാൽ വീട്ടിൽ തയ്യാറാക്കുന്ന തൈര് വേണം ഉപയോഗിക്കാൻ.

Related posts