യോനീഭാഗത്തെ രോമം കളയാറുണ്ടോ നിങ്ങൾ!

സ്ത്രീ പുരുഷന്മാർക്ക് രഹസ്യഭാഗത്ത് രോമം വരുന്നത് സാധാരണയാണ്. ഇത് ഷേവ് ചെയ്തും വാക്‌സ് ചെയ്തുമെല്ലാം ഇതു കളയാൻ ശ്രമിയ്ക്കുന്നവർ ധാരാളമാണ്. സ്ത്രീകളാണ് മിക്കവാറും വജൈനൽ ഭാഗത്തെ രോമം അനാവശ്യമെന്നു കരുതി ഇത് പൂർണമായും നീക്കം ചെയ്യാൻ ശ്രമിയ്ക്കാറുള്ളത്. ഇത് സ്ത്രീ ഹോർമോണായ ഈസ്ട്രജൻ ഉൽപാദനം കൊണ്ടുണ്ടാകുന്നതാണ്. സ്ത്രീ ശരീരം പ്രത്യുൽപാദനത്തിന് തയ്യാറായി എന്നതിന്റെ സൂചനയാണ് ഇത്. ഗുഹ്യഭാഗത്തും കക്ഷത്തിലുമെല്ലാം പ്രായപൂർത്തിയായാൽ രോമം വരുന്നത് സാധാരണയാണ്. സ്ത്രീയുടെ രഹസ്യഭാഗത്തെ രോമം അനാവശ്യമെന്നു കരുതുന്ന ചിലരുണ്ട്. എന്നാൽ ഇത് അനാവശ്യമായ രോമമല്ല. ഇതിന് അതിന്റേതായ കടമകളുണ്ട്.

How to Shave Your Vagina - Tips on Shaving Your Pubic Hair

വജൈനൽ ഭാഗം വളരെ സെൻസിറ്റീവായ ഒന്നാണ്. ഇതിനാൽ തന്നെ ഈ ഭാഗത്തുണ്ടാകാനുള്ള ഫ്രിക്ഷൻ, അതായത് ഉരസൽ ഒഴിവാക്കാൻ ഇതേറെ സഹായകമാണ്. പ്രത്യേകിച്ചും അടിവസ്ത്രങ്ങൾ ധരിയ്ക്കുമ്പോൾ ഈ ഭാഗം ഉരഞ്ഞു പൊട്ടാതിരിയ്ക്കാനും പങ്കാളിയുമായി ബന്ധപ്പെടുമ്പോഴും. ഈ ഭാഗത്തെ രോമം പൂർണമായും നീക്കിയാൽ ഇതിന്റെ രോമകൂപങ്ങൾ കാരണം പങ്കാളിയ്ക്കും ബുദ്ധിമുട്ടുണ്ടാകുന്നത് സാധാരണയാണ്. ഈ ഭാഗത്തെ ടെംപറേച്ചർ നില നിർത്താൻ, താപനില അൽപം ചൂടോടെ നിർത്താൻ സഹായിക്കുന്നു. ഈ ഭാഗത്തെ സെബേഷ്യസ് ഗ്ലാന്റുകൾ എണ്ണയുൽപാദിപ്പിയ്ക്കുന്നു. ഇത് ചർമത്തിലേയ്ക്കു കടക്കുന്നു. ഇതുകൊണ്ടുതന്നെ ചർമം തണുക്കാനും മൃദുവാകാനും ഇതു സഹായിക്കും.

Why do humans have pubic hair?

ഇതു പോലെ പുറത്തു നിന്നും അണുക്കൾ ശരീരത്തിലേയ്ക്ക് കടക്കാതിരിയ്ക്കാൻ സഹായിക്കുന്ന ഒന്നു കൂടിയാണിത്. ഇതു പോലെ തന്നെ ഈ ഭാഗത്തെ ആരോഗ്യകരമായ ബാക്ടീരികളെ സംരക്ഷിയ്ക്കാനും ഈ ഭാഗത്തെ പിഎച്ച് ആരോഗ്യകരമായി നില നിർത്താനും ഇത്തരം രോമം ആവശ്യമാണ്. ഫെറമോണുകൾ ഒരു പ്രത്യേക രീതിയിലെ സുഗന്ധം ഉണ്ടാക്കുന്നു. ജീവജാലങ്ങളിൽ എതിർ പങ്കാളിയെ ശാരീരികമായി ആകർഷിയ്ക്കാൻ പ്രകൃതി നൽകുന്ന, ശരീരമൊരുക്കുന്ന പ്രധാനപ്പെട്ടൊരു പ്രത്യേകതയാണിത്. വജൈനൽ ഭാഗത്തെ രോമങ്ങൾ സ്ത്രീകൾക്ക് സെക്‌സി ലുക് നൽകുമെന്നാണ് പൊതുവെ പുരുഷന്മാരുടെ അഭിപ്രായം. മാത്രമല്ല, ഈ ഭാഗത്തെ രോമം നീക്കുമ്പോൾ ചെറിയ രോമകൂപങ്ങൾ നില നിൽക്കും. ഇത് സെക്‌സ് സമയത്ത് പുരുഷന് അലോസരമുണ്ടാക്കുകയാണ് ചെയ്യുക.

6 reasons you should not shave your pubic hair | The Times of India

സ്ത്രീ ശരീരത്തിലെ വജൈനൽ ഭാഗത്തിനു പ്രകൃതിദത്ത ലൂബ്രിക്കേഷൻ നൽകുന്ന ഒരു വഴി കൂടിയാണ് ഇത്. ഈ ഭാഗത്തുള്ള രോമം സാധാരണയായി വിയർപ്പു വലിച്ചെടുക്കുകയാണ് ചെയ്യുക. അതായത് വജൈന വിയർക്കുന്നതിൽ നിന്നും തടയുന്നു. പ്രായമാകുമ്പോൾ ശരീരത്തിലെ ഏതു ഭാഗത്തെ ചർമവും അയയുന്നതു പോലെ തന്നെ സ്ത്രീയുടെ വജൈനൽ ഭാഗത്തെ ചർമവു അയയും. ഇതിനാൽ തന്നെ യോനീദളങ്ങൾ അയയുന്നതും തൂങ്ങുന്നതും സ്വാഭാവികമാണ്. ഒരു പരിധി വരെ ഇവയ്ക്ക് താങ്ങു നൽകാൻ രോമങ്ങൾക്കു സാധിയ്ക്കും. ഈ ഭാഗത്തെ രോമം മുഴുവനുമായി നീക്കേണ്ട ആവശ്യമില്ല. ഇത് ആരോഗ്യത്തിന് ദോഷമാണെന്നതാണ് വാസ്തവം. ഇത് ട്രിം ചെയ്തു നിർത്തേണ്ട ആവശ്യം മാത്രമാണുള്ളത്. അതായത് വെട്ടിയൊതുക്കി നിർത്തുക. ഈ ഭാഗം വളരെ വൃത്തിയായി സൂക്ഷിയ്ക്കുകയും വേണം.

Related posts