വീട്ടു ജോലികൾ ചെയ്യുന്നത് വഴി നല്ല വ്യായാമം ലഭിക്കുമോ?

Tips to involve kids in household chores - Magic Crate

അടുക്കള ജോലിയോ, വീടും പരിസരവുമൊക്കെ അടിച്ചു വാരുന്നതോ, മാറാല തൂക്കുന്നതോ എന്തുമാകട്ടെ, വീട്ടുജോലികൾ ഒരിക്കലും തീരില്ല ഓരോ വീട്ടമ്മയ്ക്കും. ഇതൊക്കെ വളരെ വിരസമായ ഒരു പ്രവർത്തിയാണ് പലർക്കും. എന്നാൽ ധാരാളം കലോറി എരിച്ചു കളയുന്നതിനായി നമ്മുടെ ശാരീരിക അധ്വാനം ആവശ്യമുള്ള ജോലികൾ അല്ലെങ്കിൽ ഗാർഹിക പ്രവർത്തനങ്ങൾ ചെയ്യുന്നത് വളരെ നല്ലതാണ്.വീട്ടുജോലികളെ വ്യായാമമായി കണക്കാക്കുവാൻ സാധിക്കില്ല എന്ന് പല പഠനങ്ങളും സൂചിപ്പിക്കുമ്പോൾ തന്നെ, 30 മിനിറ്റ് ദൈർഘ്യമുള്ള വാക്വം ക്ലീനർ കൊണ്ടുള്ള വൃത്തിയാക്കൽ അല്ലെങ്കിൽ ചൂല് കൊണ്ടുള്ള അടിച്ചുവാരൽ 130 കലോറി വരെ എരിച്ചു കളയുവാൻ സഹായിക്കുമെന്ന് കോം‌പെൻ‌ഡിയം ഓഫ് ഫിസിക്കൽ ആക്റ്റിവിറ്റീസ് ട്രാക്കിംഗ് ഗൈഡ് വ്യക്തമാക്കുന്നു. ഓട്ടം, സൈക്ലിംഗ് അല്ലെങ്കിൽ പടികൾ കയറുന്നത് തുടങ്ങിയ വ്യായാമങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് അത്രയൊന്നും ഫലപ്രദമായി തോന്നുകയില്ലെങ്കിലും, നിങ്ങൾ പല തരം വീട്ടുജോലികൾ സംയോജിപ്പിച്ച് കുറച്ചധികം നേരം ചെയ്യുക്കുകയാണെങ്കിൽ, ഒരു തീവ്രതയേറിയ വ്യായാമം നൽകുന്ന അതേ ഗുണം തന്നെ ഈ വീട്ടുജോലികൾ ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കുന്നത്.

Father and son with laundry basket

സുരക്ഷാ ആശങ്കകൾ മൂലം പലരും ജിമ്മിൽ പോകുവാനും ഇപ്പോൾ താല്പര്യം കാണിക്കുന്നുമില്ല. ഈ സാഹചര്യത്തിൽ, കഠിനമായ വീട്ടുജോലികൾ ചെയ്യുന്നതിലൂടെ വ്യായാമത്തിന്റെ തത്തുല്യമായ ഗുണം നേടാനുള്ള ഒരു നല്ല സമയമാണിത്. അതേസമയം, മിക്ക വീട്ടുജോലികളിലും വൃത്തിയാക്കലും അണുവിമുക്തമാക്കലും പ്രധാനമായും ഉൾക്കൊള്ളുന്നതിനാൽ, ഇത് നിങ്ങളുടെ ആരോഗ്യത്തിന് കൂടുതൽ ഗുണം ചെയ്യുകയും, കൂടാതെ ഇത് കോവിഡ്-19 അണുബാധ ഉൾപ്പെടെയുള്ള മറ്റ് വൈറൽ, ബാക്ടീരിയ, ഫംഗസ് അണുബാധകളും തടയാനും സഹായിക്കും. വീടിന്റെ തറ തൂത്തുവാരി, തുടച്ചു വൃത്തിയാക്കാം,കുളിമുറി നന്നായി വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യാം,വാക്വം ക്ലീനർ ഉപയോഗിച്ച് മുഴുവൻ വീടും വൃത്തിയാക്കാം,കാർ കഴുകാം,പലചരക്ക് സാധനങ്ങൾ വാങ്ങുക, അവ വൃത്തിയാക്കുക, അണുവിമുക്തമാക്കുക, അവ ശരിയായി സംഭരിച്ച് വയ്ക്കുക,നിങ്ങൾ കൂടുതലായി സ്പർശിക്കുന്ന പ്രതലങ്ങളിൽ തുടച്ച് വൃത്തിയാക്കി അണുവിമുക്തമാക്കുക, തുടങ്ങിയ ജോലികൾ വീട്ടിലിരുന്നു ചെയ്യാവുന്നതാണ്. ഇത് വഴി പകർച്ചവ്യാധികൾക്കിടയിൽ പടിയിറങ്ങാതെയും മറ്റുള്ളവരെ അഭിമുഖീകരിക്കാതെയും വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ വ്യായാമത്തിന്റെ ഫലങ്ങൾ നേടുവാൻ സഹായിക്കും. വൃത്തിയാക്കലും തുടയ്ക്കലും ഉൾപ്പെടെയുള്ള ചില വീട്ടുജോലികൾ, പൊടി അടിഞ്ഞുകൂടുന്നത് ഒഴിവാക്കാനും അതുവഴി പൊടി അലർജികൾ അല്ലെങ്കിൽ ആസ്ത്മ പ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കും.കൂടുതലായി സ്പർശിക്കുന്ന എല്ലാ പ്രതലങ്ങളും പതിവായി അണുവിമുക്തമാക്കുന്നത് പോലുള്ള ഗാർഹിക പ്രവർത്തനങ്ങൾ വൈറൽ, ബാക്ടീരിയ, ഫംഗസ് അണുബാധകളെ അകറ്റിനിർത്തുന്നു.

Related posts