മുടി വളരാൻ ഉറങ്ങുന്നതിനു മുൻപ് ഇത് ചെയ്യുക

നല്ല മുടിയെന്നത് എല്ലാരും പ്രാധാന്യം കൽപ്പിക്കുന്ന ഒന്നാണ്. പാരമ്പര്യവും, കഴിക്കുന്ന ഭക്ഷണങ്ങളും എല്ലാം തന്നെ നല്ല മുടി എന്നതിന്റെ അടിസ്ഥാനമാണ്. എന്നാൽ മുടിയുടെ ഭംഗി കൂട്ടാൻ നിരവധി കെമിക്കൽ ട്രീറ്റ്മെന്റുകൾ ചെയ്യുന്നവരാണ് ഇന്ന് പലരും. സ്വാഭാവിക സൗന്ദര്യവും ആരോഗ്യവുമെല്ലാം കളയുന്ന ഒന്നു കൂടിയാണ് ഈ ട്രീറ്റ്മെന്റുകൾ. പക്ഷെ മുടി വളരാന്‍ ചെയ്യേണ്ട പല അടിസ്ഥാന കാര്യങ്ങളുമുണ്ട്. അവ എന്താണെന്ന് നമുക്ക് നോക്കാം. വൃത്തിയായി മുടി സൂക്ഷിക്കുക.

മുടിയിലെ ജട കളയുക,ഏതെങ്കിലും ഓയില്‍ ലേശമെടുത്ത് കയ്യില്‍ പുരട്ടി, ഇവ രാത്രി കിടക്കുന്നതിനു മുൻപ് തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക. പത്തു മിനിറ്റു നേരം ഇങ്ങനെ മസാജ് ചെയ്യാം. ഇത് പ്രകൃതി ദത്തമായ മുടിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. തല മുന്നോട്ടു കുനിച്ചു താഴേയ്ക്കാക്കി ഇത് ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോള്‍ തലയിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിയ്ക്കും. ഇത് മുടി കൊഴിച്ചില്‍ നിയന്ത്രിക്കാൻ സാധിക്കും. മാത്രമല്ല, മുടി മുൻ വശത്തേക്ക് കമഴ്ത്തിയിട്ടു മുടി ചീകുന്നതും മുടിക്ക് നല്ലതാണ്. പല്ലകലമുള്ള ചീപ് ഇതിനായി ഉപയോഗിക്കാം. ഉറങ്ങുന്നതിനു മുൻപേ കുളിക്കാതിരിക്കുക. ഇത് തലയിൽ ഈർപ്പം നിലനിർത്തി മുടിക്ക് കേട് പാടുകൾ വരുത്തും.

നനഞ്ഞതോ ഈർപ്പമുള്ളതോ ആയ മുടിയുമായി ഉറങ്ങാൻ പോകുന്നത് മുടി പൊട്ടുന്നതിനും മുടി വേരുകള്‍ക്കു തകരാറുണ്ടാക്കുന്നതിനും കാരണമാകും. ഒപ്പം ഇങ്ങനെ ചെയ്‌താൽ ഫംഗസ് വളര്‍ച്ചയ്ക്കു കാരണവുമാകാം. മുടി നല്ലതു പോലെ ഉണക്കി കെട്ടി വച്ചു കിടക്കുക. ഇതാണ് മുടിയുടെ ആരോഗ്യത്തിന് നല്ലത്. ഇതോടൊപ്പം ഉപയോഗിക്കുന്ന തലയെണ കവർ നല്ലതുപോലെ കഴുകി വൃത്തിയായി സൂക്ഷിക്കുകയും വേണം.

Related posts