മുളച്ച ഉരുളന്‍ കിഴങ്ങ് കഴിക്കരുത് കാരണം ഉരുളകിഴങ്ങ് കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്


മണ്ണിനടിയില്‍ വളരുന്ന ഒരു ഭക്ഷ്യയോഗ്യമായ കിഴങ്ങാണ് ഉരുളക്കിഴങ്ങ്. ഉരുളന്‍ കിഴങ്ങ് എന്നും പറയാറുണ്ട്. അന്നജമാണ് ഇതില്‍ കൂടുതലായി അടങ്ങിയിരിക്കുന്നത്. ലോകത്തില്‍ ഏറ്റവുമധികം കൃഷിചെയ്യപ്പെടുന്ന കിഴങ്ങായ ഇതിന്റെ ജന്മദേശം തെക്കേ അമേരിക്കയാണ്. ഉരുളക്കിഴങ്ങിന്റെ പ്രാധാന്യം പരിഗണിച്ച് ഐക്യരാഷ്ട്രസംഘടനയും ഭക്ഷ്യ-കാര്‍ഷികസംഘടനയും ചേര്‍ന്ന് 2008-നെ രാജ്യാന്തര ഉരുളക്കിഴങ്ങു വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുന്നു.
2005-ല്‍ യു. എന്‍. ജനറല്‍ അസംബ്ലി പാസാക്കിയ പ്രമേയപ്രകാരമാണിത്. ഉരുളക്കിഴങ്ങിന്റെ ജന്മദേശമായ പെറുവിലെ സര്‍ക്കാരും വര്‍ഷാചരണത്തില്‍ പ്രധാന പങ്ക് വഹിക്കുന്നു. ഉരുളക്കിഴങ്ങിനെ മുഖ്യ ഭക്ഷ്യ ഇനമായി ഉയര്‍ത്തി കാട്ടുന്നതിനൊപ്പംതന്നെ ഭക്ഷ്യ സുരക്ഷയും, ദാരിദ്ര്യനിര്‍മാര്‍ജ്ജനവും വര്‍ഷാചരണം ലക്ഷ്യം വെക്കുന്നു.
പക്ഷെ മുളച്ച ഉരുളന്‍ കിഴങ്ങു ഗുണത്തേക്കാള്‍ ദോഷം ആണ് ചെയ്യുക .ദിവസങ്ങള്‍ സൂക്ഷിച്ചാല്‍ ഉരുളന്‍ കിഴങ്ങ് മുളച്ചിരിക്കുന്നത് കാണാനാകും.ഇത് സാരമാക്കാതെ കറിക്കുപയോഗിക്കുകയാണ് പതിവ്.ഇവയാണ് ഗ്രീന്‍ പൊട്ടെറ്റോ എന്നറിപ്പെടുന്നത്. ഇവ ആരോഗ്യത്തിന് ദോഷമാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.ഉരുളക്കിഴങ്ങ് ചെടിയുടെ ഇലയില്‍ വിഷപദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ ഉരുളക്കിഴങ്ങ് മുളച്ചാല്‍ വരുന്ന പച്ചനിറവും വിഷപദാര്‍ത്ഥത്തിന്റെ സാന്നിധ്യമാണ് കാണിക്കുന്നതെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.എന്നാല്‍ ക്ലോറോഫിലാണ് ഉരുളക്കിഴങ്ങിലെ പച്ചനിറത്തിന് കാരണം എന്നും വാദമുണ്ട് .
ഇത് വിഷമല്ലെങ്കിലും സൂര്യപ്രകാശത്തില്‍ ഈ സൊളാനൈന്‍ എന്ന ഗ്ലൈക്കോആല്‍ക്കലൈഡ് ആയി മാറുന്നു. ഇത് കൂടുതല്‍ കഴിക്കുന്നത് ശരീരത്തിന് കേടാണ്. ഇത് ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. സൊളാനൈന്റെ ചെറിയ അംശം പോലും ശരീരത്തില്‍ നിന്നും പുറംതള്ളിപ്പോകുവാന്‍ ഏകദേശം 24 മണിക്കൂറെടുക്കും. അപ്പോള്‍ ഇത് സ്ഥിരമായി കഴിക്കുന്നത് വിഷാംശം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. മുളക്കാത്ത ഉരുളക്കിഴങ്ങിന്റെ തൊലിയില്‍ സൊളനൈന്‍ അടങ്ങിയിട്ടുണ്ടെന്നും ചില പഠനങ്ങള്‍ പറയുന്നുണ്ട്. അതുകൊണ്ട് ഉരുളക്കിഴങ്ങ് തൊലി പൂര്‍ണ്ണമായും കളഞ്ഞ് ഉപയോഗിക്കണം. ധാന്യങ്ങള്‍ പലതും മുളപ്പിച്ച് കഴിക്കുന്നതുപോലെ ആരോഗ്യത്തിന് ഒട്ടും തന്നെ ഗുണകരമല്ല മുളച്ച ഉരുളക്കിഴങ്ങ് കഴിക്കുന്നതെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ബോധവത്കരണവും പരിശോധനയുമായി ആരോഗ്യവകുപ്പ് രംഗത്തിറങ്ങിയിട്ടുള്ളത്.
ഉരുളക്കിഴങ്ങ് മുളയ്ക്കുന്നതു മൂലം അതിലുണ്ടാകുന്ന രാസപരിവര്‍ത്തനം മനുഷ്യശരീരത്തെ ദോഷകരമായി ബാധിക്കുന്ന മൂലകങ്ങളുടെ ഉത്പാദനത്തിന് കാരണമാകുന്നു എന്നാണ് കണ്ടെത്തല്‍. കഴിഞ്ഞദിവസം അലിഗഢ് കേന്ദ്രത്തിലുണ്ടായ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നിന്നുമാണ് മുളച്ച ഉരുളക്കിഴങ്ങാണ് ഇവിടെ വില്ലനായതെന്ന സൂചനകള്‍ ആരോഗ്യ വകുപ്പിന് ലഭിച്ചിരിക്കുന്നത്. ബീഫടക്കം മറ്റു ഭക്ഷണങ്ങളൊന്നും കഴിച്ചവര്‍ക്ക് ഇവിടെ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുമില്ല.
മുളച്ച ഉരുളക്കിഴങ്ങിലെ കൂടിയ ഗ്ലൈക്കോല്‍ക്കലോയ്ഡുകളുടെ സാന്നിധ്യമാണ് പ്രശനം ഉണ്ടാക്കുന്നത്. ഇത് മനുഷ്യന്റെ നാഡീ വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നു. ചില ഉരുളക്കിഴങ്ങുകളില്‍ പച്ച നിറം കാണാറില്ലേ, ഉയര്‍ന്ന അളവില്‍ ഗ്ലൈക്കോല്‍ക്കലോയ്ഡ് ഉള്ളതിന്റെ ലക്ഷണം ആണിത്. ഇതുണ്ടാകാന്‍ മുള പൊട്ടണം എന്നും ഇല്ല.. പഴക്കം ആയാലും മതി. കൂടുതല്‍ അപകടം ഇല്ലാതിരിക്കാന്‍ പച്ച നിറമുള്ള ഭാഗം ചെത്തി കളഞ്ഞതിനു ശേഷം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.
ഇവിടെനിന്നുള്ള സാംപിളുകളും ഭക്ഷ്യസുരക്ഷാവിഭാഗം പിടിച്ചെടുത്തിട്ടുണ്ട്.സാധാരണക്കാര്‍ക്കിടയില്‍ അവബോധം വളര്‍ത്താനും ഇത്തരം കിഴങ്ങുകള്‍ വില്‍ക്കാതിരിക്കാന്‍ കച്ചവടക്കാരെ പ്രേരിപ്പിക്കാനുമാണ് ആരോഗ്യവകുപ്പിന്റെ പുതിയ തീരുമാനം.നിങ്ങള്ക്ക്.കിട്ടിയ ഈ അറിവ് അറിയാത്തവരുടെ അറിവിലേക്കായി മറക്കാതെ ഷെയര്‍ ചെയുക.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 9048859575 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts