എൻറെ കൂട്ടുകാരി എൻറെ പ്രണയിനി ആയിരിക്കുന്നു: ദിയയ്ക്കൊപ്പം സന്തോഷ നിമിഷവുമായി കിച്ചു

ആരാധകരുടെ പ്രിയപ്പെട്ട താര കുടുംബങ്ങളില്‍ ഒന്നാണ് നടന്‍ കൃഷ്ണകുമാറിന്റെത്. താര കുടുംബങ്ങളിലെ എല്ലാവരും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. കോവിഡ് കാലത്താണ് എല്ലാവരും സോഷ്യല്‍ മീഡിയയില്‍ ഏറെ തിളങ്ങിയത്. വീട്ടിലെ ഓരോരുത്തര്‍ക്കും യൂട്യൂബ് ചാനല്‍ ഉണ്ട്. ചാനലുകളിലൂടെ തങ്ങളുടെ വീട്ടുവിശേഷങ്ങളും സ്വകാര്യ വിശേഷങ്ങള്‍ എല്ലാവരും പങ്കുവയ്ക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ഒരാളാണ് കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയ. നര്‍ത്തകി കൂടിയായ ദിയ ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ കൂടിയാണ്. ടിക്ക് ടോക്ക്, മ്യൂസിക്കല്‍ വിഡിയോകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരപുത്രിയാണ് ദിയ.

ദിയയുടെ മിക്ക വീഡിയോകളിലും പ്രത്യക്ഷപ്പെടുന്ന ഒരാളാണ് വൈഷ്ണവ്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇരുവരും പഠിച്ചുകൊണ്ടിരിക്കുകയാണ്. കോളേജ് കാലത്തെ സൗഹൃദമാണ് പ്രണയത്തില്‍ എത്തിയത്. ഇരുവരുടെയും വീട്ടുകാര്‍ക്കും ഈ ബന്ധത്തോട് താല്‍പര്യമാണ് ഉള്ളത്.

ഇപ്പോഴിതാ, ദിയയോടൊപ്പമുള്ള തന്റെ സൗഹൃദ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ മനോഹര വിഡിയോ പങ്കുവച്ച് കുറിപ്പുമായി എത്തിയിരിക്കുകയാണ് വൈഷ്ണവ് ഹരിചന്ദ്രന്‍. ദിയയ്‌ക്കൊപ്പമുള്ള മ്യൂസിക്കല്‍ വിഡിയോസിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായ വൈഷ്ണവ് എന്ന കിച്ചുവിനും യൂട്യൂബ് ചാനല്‍ ഉണ്ട് . ചാനലിലൂടെ ദിയയും ഇടയ്ക്ക് വരാറുണ്ട്. ‘To everyone of my Instagram family who still had a doubt regarding our current relationship status- Yep we fell in love! My best friend is my girlfriend now’ എന്ന കുറിപ്പോടെയാണ് വൈഷ്ണവ് വിഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Related posts