ഷൈലജ ടീച്ചറോട് ഇത്തിരി ബഹുമാനമൊക്കെ ഉണ്ടായിരുന്നെന്നും അത് പോയി കിട്ടിയെന്നും സംവിധായകൻ സനൽകുമാർ ശശിധരൻ!

post

കൊവിഡ് ബാധിച്ച് മരിച്ച, അച്ഛൻറെ സഹോദരിയുടെ മകൾ സന്ധ്യ കരൾ വിൽപന നടത്തിയതും അതിന് പിന്നിലെ ചില ദുരൂഹതകളും വ്യക്തമാക്കിക്കൊണ്ട് കുറച്ച് നാളുകൾക്ക് മുമ്പ് സനൽ കുമാർ ശശിധരൻ സോഷ്യൽ മീഡിയയിലൂടെ കുറിപ്പ് പങ്കുവച്ചിരുന്നു. കൂടാതെ തെളിവ് നശിപ്പിക്കാൻ ആശുപത്രി അധികൃതരും പോലീസും കൂട്ടുനിൽക്കുന്നതായുള്ള സംശയവും അന്ന് സനൽകുമാർ പറഞ്ഞിരുന്നു. ഇപ്പോഴിതാ ആരോഗ്യമന്ത്രിയോടുള്ള ബഹുമാനം പോലും തനിക്ക് നഷ്ടപ്പെട്ടുവെന്ന് ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം.

notice1

സന്ധ്യ ദുരൂഹമായ സാഹചര്യത്തിൽ മരിച്ചതാണെന്നും അതിന്മേൽ അന്വേഷണം ആവശ്യമുണ്ടെന്നും കാണിച്ചുകൊണ്ട് ഹൈക്കോടതിൽ നിൽക്കുന്ന കേസിൻറെ ആവശ്യത്തിലേക്ക്‌ എന്നകാര്യം ചൂണ്ടിക്കാട്ടിയാണ് ഞാൻ വിവരാവകാശ പ്രകാരം രേഖകൾ ആവശ്യപ്പെട്ടത്. കെകെ ഷൈലജ ടീച്ചർ ഭരിക്കുന്ന വകുപ്പിൽ നിന്നും ഒരു വിവരാവകാശ അപേക്ഷക്ക് കിട്ടിയ ക്ലാസിക് മറുപടിയാണ്. മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൻറെ വിവരാവകാശ ഉദ്യോഗസ്ഥനിൽ നിന്നാണ് സംഗതി കിട്ടിയിരിക്കുന്നത്. അക്കാര്യം സൂചിപ്പിച്ചുകൊണ്ട് വകുപ്പ് മന്ത്രിക്കും കൊടുത്തു അപേക്ഷ. മെഡിക്കൽ കോളേജിൽ നിന്നും കിട്ടിയ മറുപടിയാണ് രസകരം.ഞാൻ മരിച്ച ആളിൻറെ അടുത്ത ബന്ധുവാണെന്ന് രേഖ ഹാജരാക്കിയാൽ മാത്രമേ തരാനാകൂ അത്രെ.

notice2

പക്ഷെ വീട്ടിൽ നിന്നും മരണാസന്നയായി നെയ്യാറ്റിൻകര ആശുപത്രിയിൽ കൊണ്ടുചെല്ലുകയും മരണപ്പെടുകയും പോസ്റ്റ് മോർട്ടം ആവശ്യപ്പെട്ടപ്പോൾ കൊവിഡ് ടെസ്റ്റ് ചെയ്തപ്പോൾ നെഗറ്റീവ് ആയതുകൊണ്ട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരിച്ചശേഷം 24 മണിക്കൂർ കഴിഞ്ഞു കൊണ്ടുപോവുകയും വീണ്ടും കൊവിഡ് ടെസ്റ്റ് ചെയ്ത് കൊവിഡ് പൊസിറ്റീവ് ആവുകയും ചെയ്ത കേസ് ചികിൽസയിൽ ഇരിക്കെ മരിച്ച കേസാക്കിയിട്ടുണ്ട് ഈ മറുപടിയിൽ. കൂടാതെ സ്വർണ കടത്തും ഡോളർ കടത്തും മാത്രമല്ല അവയവക്കടത്തും സർക്കാർ സ്‌പോൺസേർഡ് പരിപാടിയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഷൈലജ ടീച്ചറോട് ഇത്തിരി ബഹുമാനമൊക്കെ ഉണ്ടായിരുന്നു. അത് പോയിക്കിട്ടി, സനൽകുമാർ കുറിച്ചിരിക്കുകയാണ്.

Related posts