അച്ഛന്റെ രണ്ടു മക്കള്‍; മീനുവും ലക്ഷ്മിയും

നടന്‍ ദിലീപിന്റെ വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയില്‍ എപ്പോഴും വൈറലാവാറുണ്ട്. അതോടൊപ്പം ദിലീപുമായി ബന്ധപ്പെട്ടുള്ളവരുടേയും വാര്‍ത്തകളും ആരാധകര്‍ക്കിടയില്‍ തരംഗമാണ്. ദിലീപിന്റേയും ഭാര്യ കാവ്യ മാധവന്റേയും ചിത്രങ്ങളും വീഡിയോയും പലപ്പോഴും സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. അതോടൊപ്പം ദിലീപിന്റേയും മുന്‍ ഭാര്യ മഞ്ജു വാര്യരുടേയും മകളായ മീനാക്ഷിയുടേയും ചിത്രങ്ങള്‍ വൈറലായിട്ടുണ്ട്. അതിനിടെ കഴിഞ്ഞ ദിവസം ദിലീപ്-കാവ്യ ദമ്പതികളുടെ മകള്‍ മഹാലക്ഷ്മിയുടെ ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ എത്തിയിരുന്നു. നിമിഷനേരം കൊണ്ട് ഇതും ഏറെ വൈറലായിരുന്നു.
അതിനുശേഷം ഇപ്പോഴിതാ ദിലീപ് മഹാലക്ഷ്മിയെ എടുത്തുനില്‍ക്കുന്നൊരു ചിത്രവും അതോടൊപ്പം ദിലീപ് കുഞ്ഞായിരുന്ന മീനാക്ഷിയെ എടുത്തുനില്‍ക്കുന്നൊരു ചിത്രവും ചേര്‍ത്ത് ദിലീപ് ഓണ്‍ലൈനില്‍ എത്തിയിരിക്കുകയാണ്. ഈ ചിത്രവും ദിലീപ് ആരാധകര്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്.

share this post on...

Related posts