അമ്മ രാജി ആവശ്യപ്പെട്ടിട്ടില്ല, സംഘടനയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നു – ദിലീപ്

Dileep-2-110717

കൊച്ചി: താരസംഘടനയായ അമ്മ ആവശ്യപ്പെട്ടിട്ടല്ല രാജിയെന്ന് നടന്‍ ദിലീപ്. പേരു പറഞ്ഞു സംഘടനയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. വിവാദങ്ങള്‍ അവസാനിപ്പിക്കാനാണു തന്റെ രാജി. താന്‍ വേട്ടയാടപ്പെടുന്നതു മനസ്സറിയാത്ത കുറ്റത്തിനാണെന്നും അമ്മയ്ക്കു നല്‍കിയ രാജിക്കത്തില്‍ ദിലീപ് പറയുന്നുണ്ട്. ദിലീപ് ഒക്ടോബര്‍ 10നു നല്‍കിയ കത്തിന്റെ പകര്‍പ്പ് മനോരമ ന്യൂസിനു ലഭിച്ചു. ഉപജാപക്കാരുടെ ശ്രമങ്ങളില്‍ അമ്മ എന്ന സംഘടന തകരരുത്. അമ്മയുടെ സഹായം കൊണ്ടു ജീവിക്കുന്നവരുണ്ട്. ഇവര്‍ക്കായി സംഘടന നിലനില്‍ക്കണമെന്നും ദിലീപ് കത്തില്‍ വ്യക്തമാക്കുന്നു.

അതേസമയം, കൊച്ചിയില്‍ നടന്ന എക്‌സിക്യൂട്ടീവ് യോഗത്തിനുശേഷം അമ്മ ഭാരവാഹികള്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞതിനു വിരുദ്ധമാണിത്. അമ്മയില്‍നിന്നു ദിലീപ് രാജി വച്ചതായി പ്രസിഡന്റ് മോഹന്‍ലാലാണു മാധ്യമങ്ങളെ അറിയിച്ചത്. ഡബ്ല്യുസിസിയുടെ ആവശ്യം പരിഗണിച്ചു ദിലീപിനോടു രാജി ആവശ്യപ്പെടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.

share this post on...

Related posts