ദിലീപിന് മംമ്തയുടെ ഫ്‌ളയിങ് കിസ്

വിജയ ജോഡികളാണ് ദിലീലും മംമ്ത മോഹന്‍ദാസും. ഇരുവരും ഒന്നിച്ചപ്പോഴൊക്കെ വന്‍ വിജയങ്ങള്‍ പിറന്നിട്ടുണ്ട്. മൈ ബോസും ടൂ കണ്‍ട്രീസും ഏറ്റവുമൊടുവില്‍ കോടതി സമക്ഷം ബാലന്‍വക്കീല്‍ വരെ അതിന്റെ ഉദാഹരണങ്ങളാണ്.
സിനിമയ്ക്കു പുറത്തും അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. ഇപ്പോഴിതാ കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ ഭാഗമായി നടന്ന ഒരു ചടങ്ങില്‍, വേദിയില്‍ സംസാരിച്ച ശേഷം ദിലീപിന് ഫ്‌ളയിങ് കിസ് കൊടുക്കുന്ന മംമ്തയുടെ വിഡിയോയാണ് വൈറലാകുന്നത്. സദസ്സിലിരിക്കുന്ന ദിലീപ് സുഹൃത്തിന്റെ സ്‌നേഹ പ്രകടനത്തെ സന്തോഷത്തോടെ സ്വീകരിക്കുന്നതും വിഡിയോയില്‍ കാണാം.
സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍, ചിത്രത്തിലെ മറ്റൊരു നായികയായ പ്രിയ ആനന്ദ് ഉള്‍പ്പടെ പ്രമുഖര്‍ ചടങ്ങിനെത്തിയിരുന്നു.ദിലീപ് ആദ്യമായി വക്കീല്‍ വേഷത്തിലെത്തിയ കോടതി സമക്ഷം ബാലന്‍ വക്കീല്‍ വിജയമാണ്. ഇപ്പോള്‍ ശുഭരാത്രി എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 9048859575 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts