ദിലീപിന് വിദേശയാത്രയ്ക്ക് കോടതി അനുമതി

16-1513423798-dileep

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന് വിദേശയാത്രയ്ക്ക് കോടതി അനുമതി നല്‍കി. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് സിനിമാ ചിത്രീകരണത്തിനായി വിദേശത്തേക്ക് പോകാന്‍ ദിലീപിന് അനുമതി നല്‍കിയത്. ഈ മാസം 15 മുതല്‍ ജനുവരി 5 വരെ ബാങ്കോക്കിലേക്കാണ് ദിലീപ് അനുമതി ചോദിച്ചത്. അനുമതി നല്‍കരുതെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.

‘ വിമര്‍ശനം അംഗീകരിക്കാത്ത ഭരണകൂടങ്ങള്‍ താഴെവീഴും ‘ , സര്‍ക്കാരിനെതിരേ എഐഎഡിഎംകെ നടത്തുന്ന പ്രചരണങ്ങള്‍ക്കെതിരേ കമല്‍ഹാസന്‍

ദിലീപിന്റെ നീക്കം വിചാരണ നീട്ടി കൊണ്ടുപോകുന്നതിന് വേണ്ടിയാണെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. എന്നാല്‍ ഈ വാദം തള്ളിയ കോടതി ദിലീപിന് വിദേശ യാത്രയ്ക്ക് അനുമതി നല്‍കുകയായിരുന്നു. വിചാരണക്ക് സ്‌പെഷല്‍ കോടതി രുപീകരിച്ചിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി യാത്രക്ക് തൊട്ടടുത്ത ദിവസം പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്നും വ്യക്തമാക്കി.

share this post on...

Related posts