ഈ കാലഘട്ടം കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍ ധോണി; മൈക്കിള്‍ വോണ്‍

ഹേന്ദ്ര സിങ് ധോണി ഈ കാലഘട്ടം കണ്ട ഏറ്റവും മികച്ച ഏകദിന ക്യാപ്റ്റന്‍ എന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കിള്‍ വോണ്‍. സ്റ്റമ്പിന്റെ പിറകില്‍ നിന്ന് കളി നിയന്ത്രിക്കുകയും സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ ശാന്തമായി കാര്യങ്ങളില്‍ ഇടപെടുകയും അത് കൈകാര്യം ചെയ്യുകയും, ബാറ്റിങ്ങില്‍ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്യുന്ന നായകനാണ് ധോണി. കൂടാതെ നിലവില്‍ ഇന്ത്യന്‍ ക്യാപ്റ്റനായ വിരാട് കൊഹ്ലി മികച്ച ബാറ്റ്‌സ്മാന്‍ ആണെന്നും കോഹ്ലിയുടെ ക്യാപ്റ്റന്‍സി രീതി തനിക്ക് ഇഷ്ടമാണെന്നും വോന്‍ പറഞ്ഞു.

മഹേന്ദ്ര സിങ് ധോണിക്ക് കീഴിലാണ് ഇന്ത്യ 2011ല്‍ ലോകകപ്പ് കിരീടം നേടിയത്. 2007ല്‍ ലോക ടി20 കിരീടം നേടുമ്‌ബോഴും ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി തന്നെയായിരുന്നു. ലോകകപ്പ് ഫൈനലിലെ സെമി ഫൈനല്‍ തോല്‍വിക്ക് ശേഷം ധോണി ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല.

share this post on...

Related posts