വെസ്റ്റ് ഇന്‍ഡീസ് താരം ബ്രാവോയ്ക്കൊപ്പം ടേബിള്‍ ടെന്നീസ് കളിച്ച് ധോനി…വീഡിയോ

ആരാധകര്‍ക്ക് ദീപാവലി ആശംസ നേര്‍ന്ന് താരങ്ങളും ടീമുകളുമെല്ലാം എത്തിയിരുന്നു. എന്നാലക്കൂട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ദീപാവലി ആശംസയാണ് ആരാധകരെ കൂടുതല്‍ കൗതുകത്തിലാക്കുന്നത്. വെസ്റ്റ് ഇന്‍ഡീസ് താരം ബ്രാവോയ്ക്കൊപ്പം ടേബിള്‍ ടെന്നീസ് കളിക്കുകയാണ് ധോനി…

റാലി കളിച്ച് പോവുന്നതിന് ഇടയില്‍ ധോനിയുടെ ക്വിക്ക് ഷോട്ട് കണ്ട് ബ്രാവോ ഞെട്ടിപ്പോവുന്നതാണ് വീഡിയോയില്‍. കഴിഞ്ഞ സീസണില്‍ ഷൂട്ടിന് വേണ്ടി ഒരുങ്ങിയപ്പോള്‍ ഇവര്‍ മറ്റ് ഇനങ്ങളില്‍ കൂടി കൈവെച്ചതായാണ് ചെന്നൈ സൂപ്പര്‍ കിങ്സ് വീഡിയോയ്ക്കൊപ്പം പറയുന്നത്. ധോനിയും ബ്രാവോയും ടേബിള്‍ ടെന്നീസ് കളിക്കുമ്പോള്‍ മറ്റ് ചെന്നൈ കളിക്കാരായ രവീന്ദ്ര ജഡേജയും മറ്റും ബില്യാര്‍ഡ് കളിക്കുന്നതും വീഡിയോയിലുണ്ട്.

share this post on...

Related posts