” ധോണി ഇപ്പോളും കീപ്പിംഗില്‍ കിക്കിടിലന്‍… ”

dhoni-keeping-640-t20

ദുബായ്: എം എസ് ധോണിയുടെ ബാറ്റിംഗിനെക്കുറിച്ച് ആശങ്കപ്പെടുന്നവരുണ്ടാകാം. അപ്പോഴും ധോണിയുടെ കീപ്പിംഗിനെക്കുറിച്ച് ആര്‍ക്കും കുറ്റം പറയാനാവില്ല. ഏഷ്യാ കപ്പില്‍ ഇന്നലെ പാക്കിസ്ഥാനെതിരെ ഹര്‍ദ്ദീക് പാണ്ഡ്യയുടെ പന്തില്‍ ഷൊയൈബ് മാലിക്ക് ക്യാച്ച് നഷ്ടമാക്കിയപ്പോള്‍ ധോണിയുടെ കീപ്പിംഗിനെക്കുറിച്ചും ചില സംശയങ്ങളുയര്‍ന്നു.

എന്നാല്‍ ആ സംശയങ്ങളെയെല്ലാം ബൗണ്ടറി കടത്തുന്നതായിരുന്നു തുടര്‍ന്ന് വിക്കറ്റിന് പിന്നില്‍ ധോണിയുടെ പ്രകടനം. പാക്കിസ്ഥാന്‍ സ്‌കോര്‍ 121/6 ല്‍ നില്‍ക്കെ കേദാര്‍ ജാദവിന്റെ പന്തില്‍ ഷദാബ് ഖാനെ മിന്നല്‍ സ്റ്റംപിഗിലൂടെ പുറത്താക്കിയാണ് ധോണി വിക്കറ്റിന് പിന്നില്‍ താന്‍ ഇപ്പോഴും മിന്നല്‍പ്പിണറാണെന്ന് തെളിയിച്ചത്. ഹോങ്കോംഗിനെതിരെ പൂജ്യത്തിന് പുറത്തായ ധോണിക്ക് ഇന്നലെ പാക്കിസ്ഥാനെതിരെ ബാറ്റിംഗിനിറങ്ങേണ്ടിവന്നില്ല.

share this post on...

Related posts