സൈനിക സേവനം; നവംബര്‍ വരെ ധോണി സേനയില്‍ തുടരുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ധോണിയുടെ തിരിച്ചു വരവ് വൈകും. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്രസിംഗ് ധോണിയുടെ തിരിച്ചുവരവ് വൈകും. സൈനിക സേവനത്തിനായി രണ്ട് മാസത്തേക്ക് കളിയില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും നവംബര്‍ ധോണി സേനയില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്.

വെസ്റ്റിന്‍ഡീസ് പരമ്പരയിലും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലും ധോണി ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ട് നിന്നിരുന്നു.

രാജ്യാന്തര ക്രിക്കറ്റില്‍ നിന്നുള്ള മഹേന്ദ്ര സി0ഗ് ധോണിയുടെ വിരമിക്കല്‍ വാര്‍ത്തകള്‍ ചര്‍ച്ചയാകുന്നതിനിടെയാണ് താരം രണ്ട് മാസത്തെ അവധിയെടുത്തത്.

ദക്ഷിണാഫ്രിക്കന്‍ പരമ്ബരയിലേക്ക് പരിഗണിക്കാതിരുന്ന ധോണിയെ ഇനി പരിഗണിക്കില്ലെന്ന് സെലക്ഷന്‍ കമ്മറ്റി പറഞ്ഞിരുന്നു. മൂന്ന് ഫോര്‍മാറ്റുകളിലെയും ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനെ പരിഗണിച്ചതായും സെലക്ഷന്‍ കമ്മറ്റി അറിയിച്ചിരുന്നു.

എന്നാല്‍, ധോണിയ്ക്ക് പകരക്കാരനായി വന്ന പന്ത് മോശം ഫോം തുടരുന്നതിനാല്‍ ചില നിര്‍ണ്ണായക സംഭവ വികാസങ്ങള്‍ വരും ദിവസങ്ങളില്‍ സംഭവിച്ചേക്കാം.

പന്ത്രണ്ടാം ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ തോല്‍വിയുടെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട എംഎസ് ധോണി പിന്നീട് ഇന്ത്യയ്ക്കായി ഒരു മത്സരം പോലും കളിച്ചിട്ടില്ല.

Related posts