ശാരീരികബന്ധത്തിലൂടെയും ഡെങ്കിപ്പനി പകരും

ഡെങ്കിപ്പനി ലൈംഗികബന്ധത്തിലൂടെയും പകരുമെന്ന് കണ്ടെത്തി. സ്‌പെയിനില്‍ ഒരാള്‍ക്ക് ലൈംഗികബന്ധത്തിലൂടെ രോഗം പടര്‍ന്നതോടെയാണ് ഇത് സ്ഥിരീകരിച്ചത്. മാഡ്രിഡില്‍ നിന്നുള്ള 41 വയസുകാരനാണ് ഡെങ്കിപ്പനി ബാദിച്ചതെന്ന് മാഡ്രിഡ് പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ സൂസാന ജിമെനെസ് പറഞ്ഞു. തുടക്കത്തില്‍ ഇയാള്‍ക്ക് കടുത്ത പനിയാണ് അനുഭവപ്പെട്ടത്. ക്യൂബയിലേക്കുള്ള ഒരു യാത്രയ്ക്കിടെ ഇയാള്‍ തന്റെ പുരുഷ പങ്കാളിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും വൈറസ് ബാധിക്കുകയും പത്ത് ദിവസം മുന്‍പേ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങുകയും ചെയ്തിരുന്നു. പങ്കാളിയുടെ ശുക്ലത്തിലൂടെയാകാം രോഗം പകര്‍ന്നതെന്നാണ് അധികൃതര്‍ പറഞ്ഞത്. ഡെങ്കി വൈറസിന് ശുക്ലത്തില്‍ ജീവിക്കാന്‍ കഴിയുമെന്ന് നേരത്തേ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യത്തെ സംഭവമാണെന്ന് യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ (ഇസിഡിസി) അധികൃതര്‍ പറഞ്ഞു. പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാരില്‍ ഡെങ്കി വൈറസ് പടരുന്നത് ഇത് ആദ്യം കേസാണെന്ന്് അധികൃതര്‍ വ്യക്തമാക്കി.

share this post on...

Related posts