എയര്‍പോര്‍ട്ടില്‍വച്ച് ദീപികയെ ഡാന്‍സ് പഠിപ്പിച്ച് കാര്‍ത്തിക…വിഡിയോ കാണാം

ഇന്ന് രാവിലെ മുംബൈ എയര്‍പ്പോര്‍ട്ടിലെത്തിയവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഒന്ന് ഞെട്ടി. തങ്ങളുടെ പ്രിയതാരങ്ങളുടെ നൃത്തം നേരില്‍ കണ്ടായിരുന്നു ഈ ഞെട്ടല്‍. നടി ദീപിക പദുക്കോണും നടന്‍ കാര്‍ത്തിക് ആര്യനും ചേര്‍ന്നാണ് വിമാനത്താവളത്തിലെത്തിയവരെ കൗതുകകരമായ രംഗങ്ങള്‍ക്ക് സാക്ഷികളാക്കിയത്. കാര്‍ത്തിക്കിന്റെ ഏറ്റവും പുതിയ ചിത്ത്രതിലെ ‘ദീമേ ദീമേ…’ എന്ന ഗാനത്തിനാണ് ഇരുവരും ചുവടുവച്ചത്. ദീപികയ്ക്ക് ചുവടുകള്‍ പഠിപ്പിച്ചുകൊടുക്കുകയായിരുന്നു കാര്‍ത്തിക്. നിമിഷങ്ങള്‍ക്കകം സെറ്റപ് പഠിച്ചെടുത്ത ദീപിക പാട്ടിനൊപ്പം നിഷ്പ്രയാസം ചുവടുവയ്ക്കുന്നതും വിഡിയോകളില്‍ കാണാം. സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം ദീപികയുടെയും കാര്‍ത്തിക്കിന്റെയും നൃത്തം വൈറലായിക്കഴിഞ്ഞു.

നൃത്തം ചെയ്യുന്നതിനിടെ പകര്‍ത്തിയ ചിത്രങ്ങള്‍ കാര്‍ത്തിക് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ദീമി ദീമി മറ്റൊരു തലത്തിലേക്ക് എത്തിക്കഴിഞ്ഞു എന്ന് കുറിച്ചാണ് കാര്‍ത്തിക് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

 

share this post on...

Related posts