കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകനായി ഡേവിഡ് ജയിംസ് തുടരും; പരിശീലനക്കരാര്‍ 2021 വരെ നീട്ടി

david jamesകൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സ് ഫുട്‌ബോള്‍ ക്ലബ്ബിന്റെ മുഖ്യ പരിശീലകനായി തുടരാന്‍ ക്ലബും ഡേവിഡ് ജെയിംസുമായി ദീര്‍ഘകാല കരാറില്‍ ഒപ്പു വച്ചു. കരാര്‍ പ്രകാരം 2021 വരെ ഡേവിഡ് ജെയിംസ് ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകനായി തുടരും. ഇക്കഴിഞ്ഞ ജനുവരിയിലാണ് ഡേവിഡ് ജെയിംസ് ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുത്തതു. ഡേവിഡ് ജയിംസിന്റെ ശിക്ഷണത്തില്‍ ടീം മികവ് ഉയര്‍ത്തി ഐ.എസ്.എല്‍ ഉദ്ഖാടന സീസണില്‍ തന്നെ ടീമിനെ ഫൈനലില്‍ എത്തിച്ചിരുന്നു. ടീം അസിസ്റ്റന്റ് കോച്ച് ഹെര്‍മന്‍ ഹ്രിഡാര്‍സണ്ണിന്റെയും കാലാവധി നീട്ടികൊണ്ടു കരാറില്‍ ഒപ്പുവച്ചു.

‘കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകനായി തന്നെ വീണ്ടും തിരഞ്ഞെടുത്തതില്‍ ടീമിനോട് നന്ദിയുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച പിന്തുണയുള്ള ഒരു ഫുട്‌ബോള്‍ ടീമിന്റെ തലപ്പത്തിരിക്കുവാനും ഐ.എസ്.എല്‍ സീസണില്‍ മറ്റൊത്തൊരു ടീമിനോടും മത്സരിക്കാന്‍ കെല്‍പ്പുള്ള ഒരു ടീമിനെ നയിക്കുവാനും കഴിഞ്ഞതില്‍ അഭിമാനമുണ്ട്’ ഡേവിഡ് ജെയിംസ് പ്രതികരിച്ചു. ‘ക്‌ളബ് അംഗങ്ങളും ഞാനും ഫീല്‍ഡിലും പുറത്തും പ്രകടനം മെച്ചപ്പെടുത്താന്‍ ബാധ്യസ്ഥരാണ്. ആരാധകരുടെ പിന്തുണയോടെ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം മികച്ചതാക്കാന്‍ ഊന്നല്‍ നല്‍കും. ടീമിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സാധിക്കുമെന്നതില്‍ സംശയമില്ല’ ഡേവിഡ് ജെയിംസ് പറഞ്ഞു.

share this post on...

Related posts