‘ ഓസ്‌ട്രേലിയന്‍ താരത്തിന് വളര്‍ത്തുനായ കൊടുത്ത പണി… ! ‘

25mmarsh

25mmarsh

സിഡ്‌നി: ഐപിഎല്ലില്‍ പവനായി ആയി വന്ന താരമായിരുന്നു ഡാര്‍സി ഷോര്‍ട്ട്. ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗിലെ തകര്‍പ്പന്‍ പ്രകടനങ്ങളുടെ കരുത്തില്‍ രാജസ്ഥാന്‍ റോയല്‍സിലെത്തിയ ഡാര്‍സി ഷോര്‍ട്ട് പക്ഷെ ഐപിഎല്ലില്‍ ശവമായി. എങ്കിലും ഓസ്‌ട്രേലിയന്‍ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനങ്ങളുടെ കരുത്തില്‍ ഓസീസ് ടീമിലെത്താനുള്ള കഠിനശ്രമത്തിലായിരുന്നു താരം.

അതിനിടെയാണ് വളര്‍ത്തുനായ റാല്‍ഫ് ഷോര്‍ട്ടിന് പണി കൊടുത്തത്. കളിക്കുന്നതിനിടെ റാല്‍ഫ് ഷോര്‍ട്ടിന്റെ ഇടതുകൈയിലൊരു കടികൊടുത്തു. മുറിവ് വലുതായതിനാല്‍ സ്റ്റിച്ച് ഇട്ട ഷോര്‍ട്ടിന് ആഭ്യന്തര ലീഗിലെ മത്സരങ്ങളും നഷ്ടമായി. ഈ വര്‍ഷം ഫെബ്രുവരിയില്‍ ന്യൂസിലന്‍ഡിനെതിരായ ട്വന്റി-20യില്‍ ഓസ്‌ട്രേലിയയക്കായി ഷോര്‍ട്ട് അരങ്ങേറിയിരുന്നു. ഓസീസിനായി 10 ട്വന്റി-20യിലും മൂന്ന് ഏകദിനത്തിലും ഷോര്‍ട്ട് കളിച്ചിട്ടുണ്ട്.

Related posts