
ഓരോ തവണ നിങ്ങളുടെ തലമുടി ചീകിെയൊതുക്കുമ്പോഴും നിങ്ങളുടെ തലയോട്ടിയിൽ നിന്ന് തോളിലേക്ക് വീഴുന്ന വെളുത്ത അടരുകളാണ് താരൻറെ ലക്ഷണങ്ങളുടെ ആദ്യ സൂചന. താരൻ വളരെ പെട്ടെന്ന് തന്നെ വ്യാപിക്കുന്ന ഒന്നാണ്. താരൻ ഉണ്ടെങ്കിൽ മുടിക്ക് ബലക്കുറവുണ്ടാക്കുന്നു. അതുകൊണ്ടുതന്നെ മുടി പെട്ടെന്ന് പൊട്ടിപ്പോകാനുമുള്ള സാധ്യതയും ഉയരും. തലയോട്ടിയിൽ സ്വാഭാവികമായി എണ്ണമയം ഉത്പാദിപ്പിക്കപ്പെടുന്ന എണ്ണമയത്തിൽ പൊടിയും അഴുക്കും അടിഞ്ഞുകൂടിയാണ് താരൻ ഉണ്ടാകുന്നത്. തല ചൂടാകുമ്പോഴും അമിതമായി വിയർക്കുമ്പോഴുമെല്ലാം താരൻറെ വളർച്ച കൂടുതലാകുന്നു.
താരനെ നേരിടാനും അകറ്റിനിർത്താനുമായി വിവിധതരം എണ്ണകൾ ഇന്ന് വിപണിയിൽ ഇറങ്ങുന്നുണ്ടെങ്കിലും അതെല്ലാം വാങ്ങി ഉപയോഗിച്ച ശേഷം താരൻ്റെ ലക്ഷണങ്ങൾക്ക് കുറവൊന്നുമില്ലെന്ന് പരാതി പറയുന്നവരാണ് കൂടുതൽ പേരും.താരനെ നേരിടാനായി പല മാർഗങ്ങളും പരീക്ഷിച്ചു മതിയായെങ്കിൽ ഇനി വീട്ടിൽ തന്നെയുള്ള ഒരു പ്രകൃതിദത്ത മാർഗ്ഗത്തിലേക്ക് തിരിയുന്നതാണ് നല്ലത്. മുടി ആരോഗ്യത്തോടെ തഴച്ച് വളരാനും മുടി കൊഴിച്ചിൽ അകറ്റാനുമെല്ലാം ആവണക്കെണ്ണ പുരട്ടുന്നത് ഗുണം ചെയ്യും. വേരുകളിൽ നിന്ന് താരനെ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് ആരോഗ്യകരമായ തലയോട്ടി നേടിയെടുക്കാനായി നിങ്ങൾക്കിത് ഉപയോഗിക്കാനാവും.കാസ്റ്റർ ഓയിൽ അഥവാ ആവണക്കെണ്ണ നിങ്ങളുടെ മുടിയുടെ ആരോഗ്യവും അഴകും വർദ്ധിപ്പിക്കുന്നതിനുള്ള ഒരു അമൃതമാണ്. മുടികൊഴിച്ചിൽ തടയുന്നത് മുതൽ മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും താരൻ്റെ ലക്ഷണങ്ങളെ വേരോടെ നീക്കം ചെയ്യുന്നതിനും, ഇത് ഗുണങ്ങൾ നൽകും.

ഇത് പതിവായി ഉപയോഗിച്ചാൽ ബലമുള്ളതും ആകർഷകവുമായ തലമുടി നിങ്ങൾക്ക് ലഭിക്കുമെന്നത് ഉറപ്പാണ്. നിങ്ങളുടെ മുടിയുടെ നീളം അനുസരിച്ച് ഒരു പാത്രത്തിൽ ആവണക്കെണ്ണയും വെളിച്ചെണ്ണയും തുല്യ അനുപാതത്തിൽ എടുക്കുക. ഈ മിശ്രിതം ചെറുതായി ചൂടാക്കിയ ശേഷം അതിലേക്ക് കുറച്ച് തുള്ളി നാരങ്ങ നീര് ചേർക്കുക. നന്നായി കലർത്തി മുടിയുടെ വേര് മുതൽ അറ്റം വരെ പുരട്ടുക. നിങ്ങളുടെ തലയോട്ടി സൗമ്യമായ രീതിയിൽ മസാജ് ചെയ്ത ശേഷം രാത്രി മുഴുവൻ ഇത് തലയിൽ സൂക്ഷിക്കാൻ അനുവദിക്കുക. കഴിയുമെങ്കിൽ നിങ്ങളുടെ തലമുടി ഒരു ഷവർ തൊപ്പി ഉപയോഗിച്ച് പൊതിഞ്ഞ ശേഷം ഉറങ്ങുക. പിറ്റേന്ന് രാവിലെ ഏതെങ്കിലും താരൻ വിരുദ്ധ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. മികച്ച ഫലങ്ങൾ ലഭിക്കുന്നതിനായി ആഴ്ചയിൽ രണ്ടുതവണ ഇത് ആവർത്തിക്കാം. ആവണക്കെണ്ണ പതിവായി ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ താരൻ ഗണ്യമായി കുറയുകയും മുടി നല്ല ബലത്തോടെയും ആരോഗ്യത്തോടെയും വളർന്നുവരികയും ചെയ്യും.