നൃത്തം ചെയ്യാന്‍ ഇഷ്ടമുള്ളവരുടെ ശ്രദ്ധയ്ക്ക്

വ്യായാമം ചെയ്യാന്‍ മടിയുള്ളവരാണ് കൂടുതലും. രാവിലെ എഴുേന്നല്‍ക്കണം ഭക്ഷണം നിയന്ത്രിക്കണം ജിമ്മില്‍ പോകണം അതൊക്കെ ഓര്‍ക്കുമ്പോഴാണ് സങ്കടം. ജോഗിങും ജിമ്മില്‍ പോകുന്നതും മാത്രമല്ല നൃത്തവും മികച്ച ഒരു വ്യായാമമാണ്. നൃത്തം മനസ്സിനും ശരീരത്തിനും മികച്ച അനുഭൂതിയാണ് നല്‍കുന്നത്. ദിവസം മുഴുവന്‍ പോസിറ്റീവായി നിലനില്‍ക്കാന്‍ ഇത് സഹായിക്കും. അരമണിക്കൂര്‍ നൃത്തം ചെയ്യുന്നതും അരമണിക്കൂര്‍ ജോഗിങ് ചെയ്യുന്നതും നല്‍കുന്നത് ഒരേ ഫലമാണെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. ഏതുതരം നൃത്തമാണെന്നതനുസരിച്ച് ഇതില്‍ നേരിയ വ്യത്യാസങ്ങള്‍ വന്നേക്കാം. നൃത്തം ശരീരത്തിനും മാത്രമല്ല മനസിനും ഉണര്‍വും ഉത്സാഹവും നല്‍കും. മടുപ്പുമാറ്റാനും ഉത്സാഹം നിറയ്ക്കാനും നൃത്തത്തിനു കഴിയും. വെസ്റ്റേണ്‍, ക്ലാസിക്കല്‍,സല്‍സ, അങ്ങനെ നൃത്തം ഏതായാലും ശരീരത്തിന്റെ വഴക്കം വര്‍ധിക്കും. പേശികള്‍ക്കും കരുത്തും ഉണര്‍വും ലഭിക്കും. ഒപ്പം ഹൃദയാരോഗ്യവും മെച്ചപ്പെടും. ശരീരത്തിനും മനസിനും ഇണങ്ങുന്ന നൃത്തരീതി തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഇനി നൃത്തം പഠിക്കാന്‍ അധ്യാപകരുടെ അടുത്തു പോകണമെന്നില്ല. വീട്ടില്‍ തന്നെ ട്യൂട്ടോറിയല്‍ നോക്കി അഭ്യസിക്കാവുന്നതേയുള്ളു. ഇതിനുമാത്രമായി പ്രത്യേക ട്യൂട്ടോറിയലും ഇന്റനെറ്റില്‍ ലഭ്യമാണ്. ഇനി വീട്ടില്‍ ഒരു അല്‍പ്പം സ്ഥലം കൂടി കണ്ടെത്തിയാല്‍ പിന്നെ കാര്യങ്ങള്‍ എളുപ്പമായി.

share this post on...

Related posts